ഗസ്റ്റ് അദ്ധ്യാപക നിയമനം,എം.ബി.എ. സീറ്റൊഴിവ്, പരീക്ഷാ അപേക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ പാലക്കാട്, മരുത റോഡ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ. സെന്ററില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 

calicut university latest news sts

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.യില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ 4-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

എം.ബി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ പാലക്കാട്, മരുത റോഡ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ. സെന്ററില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ.മാറ്റ്, സി.മാറ്റ്, കാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം സപ്തംബര്‍ 4-ന് വൈകീട്ട് 4 മണിക്കു മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0491 2571863.

കോണ്‍ടാക്ട് ക്ലാസ്
എസ്.ഡി.ഇ. 2022 പ്രവേശനം എം.എ., എം.എസ് സി., എം.കോം. വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ സപ്തംബര്‍ 2 മുതല്‍ ഒക്‌ടോബര്‍ 8 വരെ വിവിധ സെന്ററുകളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. ക്ലാസുകളുടെ വിശദമായ സമയക്രമം എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 04942400288, 04942407356. എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി വിദ്യാര്‍ത്ഥികളുടെ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ് സപ്തംബര്‍ 4 മുതല്‍ 18 വരെ എസ്.ഡി.ഇ.യില്‍ നടക്കും. ഫോണ്‍ 04942400288, 2407356.

സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി സി.യു.എസ്.എസ്.പി. പ്രകാരം 12 ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സപ്തംബര്‍ 30-നകം അപോ ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.

ലേറ്റ് രജിസ്‌ട്രേഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളിലെക്ക് പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന് അവസരം. സപ്തംബര്‍ 20-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരമാവധി നാലു കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 11-ന് തുടങ്ങും. ബി.ബി.എ-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏഴാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും ഒക്‌ടോബര്‍ 10-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും ഒക്‌ടോബര്‍ 9-നും തുടങ്ങും. എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 5-ന് തുടങ്ങും.        

പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 5 വരെയും 180 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 13 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 പരീക്ഷയുടെയും എം.കോം. നവംബര്‍ 2021, 2022 പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവ്വകലാശാലയിൽ അറബിക് - പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios