School Admission : അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോർട്‌സ് സ്‌കൂള്‍ പ്രവേശനം
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്.
എറണാകുളം: പട്ടികജാതി വികസന വകുപ്പിനു (Scheduled caste development department) കീഴില്‍ തിരുവനന്തപുരത്ത് വെളളായണിയില്‍ പ്രവര്‍ത്തിക്കുന്ന (Ayyankali memorial government model residential sports school) ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോട്‌സ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുളളവര്‍ക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16 വരെ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.
അഞ്ചാം ക്ലാസിലേക്കുളള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല കായിക മത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2381601, 7012831236.
ടെക്‌നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ
കോട്ടയം: ജില്ലാ ടി.ബി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എ.സി.എസിന്റെ മൊബൈല്‍ ഐ.സി.റ്റി.സി. യൂണിറ്റില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.എസ്.സി. എം.എല്‍.റ്റി യോഗ്യതയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കിൽ ഡി.എം.എല്‍.റ്റി യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടാകണം. . കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. ഐ.സി.റ്റി.സി/ പി.പി.റ്റി.സി.റ്റി / എ.ആര്‍.റ്റി. സെൻ്ററിൽ അഞ്ചുവര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതനം 13000 രൂപ. അപേക്ഷ dtbckottayam@gmail.com എന്ന വിലാസത്തില്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷ കര്‍ക്ക് മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ചിനകം ഇ-മെയില്‍ മുഖേന അറിയിപ്പ് നല്‍കും. അറിയിപ്പ് ലഭിക്കുന്നവർ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ടി.ബി. സെന്ററില്‍ ഹാജരാകണം .. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ -0481 2303965