ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു
പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ ഫീസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ 30നകം അടച്ച് അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്(ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും www.ayurveda.kerala.gov.in ലും ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 16 മുതൽ പരീക്ഷ സെന്ററിൽ നിന്ന് വിതരണം ചെയ്യും. പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ ഫീസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ 30നകം അടച്ച് അപേക്ഷ സമർപ്പിക്കണം.
ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച (ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം www.ayurveda.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിന്റെ ഫീസ് ആയ 158 രൂപ 0210-03-101-98-എക്‌സാം ഫീസ് ആന്റ് അദർ റസീപ്റ്റ്‌സ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസൽ ചെലാനും, 35 രൂപയുടെ (രജിസ്‌ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽ വിലാസം എഴുതിയ 34X24 സെ.മീ വലിപ്പത്തിലുള്ള കവറും, ഫോമിൽ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona