ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്തംബർ ആറ്
2020ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പരിഗണിക്കുക.
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം. 2020ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പരിഗണിക്കുക.
ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്രപ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷ ഫോറവും നിബന്ധനകളും www.kscste.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ സാഹിത്യ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, ബയോഡാറ്റാ, ശാസ്ത്ര സാഹിത്യ രംഗത്ത് നൽകിയിട്ടുളള സംഭാവനകൾ ചൂണ്ടിക്കാണിക്കുന്ന രേഖകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ ആറ്, വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in. ഫോൺ: 04712 548 250.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona