Delhi University Recruitment 2022 : ദില്ലി യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ; 600 ലധികം ഒഴിവുകൾ

2022 ഫെബ്രുവരി 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

application invited to delhi university

ദില്ലി: ദില്ലി സർവ്വകലാശാല (Delhi University) 635 പ്രൊഫസർ (Professor), അസോസിയേറ്റ് പ്രൊഫസർ (Associate Professor) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. പ്രൊഫസർ തസ്തികയിൽ 449 ഒഴിവുകളാണുള്ളത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 186 ഒഴിവുകളുണ്ട്. യുജിസി സ്കെയിൽ അനുസരിച്ചാണ് ശമ്പളം. 

മികച്ച അക്കാദമിക് നിലവാരമുള്ളവരായിരിക്കണം  തസ്തികയിലേക്കുള്ള ഉദ്യോ​ഗാർത്ഥികൾ. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച് ഡി, കുറഞ്ഞത് 55ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, പത്ത് വർഷത്തെ അധ്യാപന ​ഗവേഷണ പരിചയം എന്നിവ ഉണ്ടായിരിക്കണം. അസോസിയേറ്റ് പ്രൊഫസർക്ക് എട്ട് വർഷത്തെ അധ്യാപന പരിചയമാണ് ആവശ്യം. ഡെബിറ്റ്, ക്രെഡിറ്റ്, നെറ്റ് ബാങ്കിം​ഗ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോ​ഗിച്ച് ഫീസടക്കാം. 

യുആർ, ഒബിസി, ഇഡബ്ലിയുംഎസ് എന്നിവർക്ക് 2000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് റ്റി, പിഡബ്ലിയുഡി എന്നിവർക്ക് ഫീസില്ല. du.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചുരുക്കപ്പട്ടികയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 

Latest Videos
Follow Us:
Download App:
  • android
  • ios