Little Kites : ലിറ്റിൽ കൈറ്റ്‌സ് പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അപേക്ഷ ക്ഷണിച്ചു

രജിസ്‌ട്രേഷൻ ലഭിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ മാർച്ച് 3 ന് പ്രസിദ്ധീകരിക്കും. 

application invited new units and membership of little kites

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിലെ (IT കുട്ടികളുടെ ഐ ടി കൂട്ടായ്മയായ (Little KItes Units) ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ അനുവദിക്കുന്നതിന് (Application) അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കാണ് യൂണിറ്റ് അനുവദിക്കുന്നത്. വിദ്യാലയങ്ങളിലെ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, കമ്പ്യൂട്ടർ ലാബിന്റെ തൽസ്ഥിതി, സ്‌കൂൾ വിക്കി പേജിന്റെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും രജിസ്‌ട്രേഷൻ നൽകുന്നത്. താല്പര്യമുള്ള വിദ്യാലയങ്ങൾ kite.kerala.gov.in ലെ Little KITEs എന്ന ലിങ്ക് വഴി 'സമ്പൂർണ'  യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫെബ്രുവരി 28 നകം അപേക്ഷ സമർപ്പിക്കണം. 

നിലവിൽ ലിറ്റിൽ കൈറ്റ്‌സ് രജിസ്‌ട്രേഷൻ ഉളള വിദ്യാലയങ്ങൾ അവരുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ നിശ്ചിത തീയതിക്കകം പുതുക്കണം. രജിസ്‌ട്രേഷൻ ലഭിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ മാർച്ച് 3 ന് പ്രസിദ്ധീകരിക്കും. അംഗമാകാൻ താത്പര്യമുളള വിദ്യാർത്ഥികൾ കൈറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിൽ എഴുതി തയ്യാറാക്കിയ അപേക്ഷ  മാർച്ച് 7 നകം ക്ലാസ് ടീച്ചർ മുഖേന പ്രഥമാധ്യാപകർക്ക് നൽകണം.  മാർച്ച് മൂന്നാം വാരം നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ബാച്ചിന് അംഗത്വം ലഭിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കുൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,  ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.

Latest Videos
Follow Us:
Download App:
  • android
  • ios