Padma Awards : പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം

പത്മ വിഭുഷന്‍, പത്മഭൂഷന്‍, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. 

application invited for Padma Awards

ദില്ലി: 2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് (republic day) പ്രഖ്യാപിക്കുന്ന (Padma Awards) പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ (online application) ഓണ്‍ലൈനായി 2022 മെയ് 1 മുതല്‍ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ പത്മ അവാര്‍ഡ് പോര്‍ട്ടല്‍ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പത്മ അവാര്‍ഡുകള്‍ ''ജനങ്ങളുടെ പത്മ'' ആക്കി മാറ്റാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ എല്ലാ പൗരന്മാരും സ്വയം-നാമനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

പത്മ വിഭുഷന്‍, പത്മഭൂഷന്‍, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. 'വിശിഷ്ട  പ്രവര്‍ത്തനം' അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനങ്ങള്‍ പരിഗണിച്ചും ആണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

സ്ത്രീകള്‍, സമൂഹത്തില്‍ ദുര്‍ബലരായവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം, ദിവ്യാങ് വ്യക്തികള്‍ കൂടാതെ സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാന്‍ അര്‍ഹതയുള്ള പ്രതിഭകളെ തിരിച്ചറിയാന്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും/വകുപ്പുകളും, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റ്റുകളും, ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് എക്‌സലന്‍സ്, ഭാരത് രത്‌ന/പത്മ വിഭുഷന്‍ ജേതാക്കള്‍ തുടങ്ങി എല്ലാവരും സമഗ്രമായ ശ്രമങ്ങള്‍ നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

മേല്‍പ്പറഞ്ഞ പത്മ പോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തണം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (https://mha.gov.in) 'അവാര്‍ഡുകളും മെഡലുകളും' എന്ന ശീര്‍ഷകത്തില്‍ ലഭ്യമാണ്. https://padmaawards.gov.in എന്ന പത്മ അവാര്‍ഡ് പോര്‍ട്ടലിലും വിവരങ്ങള്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios