കേരള പൊലീസ് വിളിക്കുന്നു, 6 ജില്ലകളില്‍ ഒഴിവുകള്‍, അവസാന തീയതി ഓഗസ്റ്റ് 4; മറ്റ് വിവരങ്ങള്‍ വെബ്സൈറ്റില്‍

വിജ്ഞാപനവും അപേക്ഷാ ഫോറവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

application invited for clinical psychologist vacancies kerala police sts

തിരുവനന്തപുരം: കേരള പോലീസ് സോഷ്യൽ പോലീസ് വിഭാഗത്തിന്റെ  തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലെ ശിശുസൗഹൃദ ഡിജിറ്റൽ ഡി - അഡിക്ഷൻ സെൻററുകളിൽ (D-DAD) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഓ​ഗസ്റ്റ് 4. വിജ്ഞാപനവും അപേക്ഷാ ഫോറവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralapolice.gov.in/page/notification ൽ ലഭ്യമാണ്.

Read More: വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ  തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം.

ക്യു. ആർ കോഡോടു കൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാർശാകത്തുകൾ  ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

പിഎസ്‌സി വഴി ജോലി, ഒന്നര വർഷം ജോലി; പിരിച്ചുവിട്ട 68 ഹയർ സെക്കന്ററി അധ്യാപകർക്ക് പുനർ നിയമനം 

 

 

Latest Videos
Follow Us:
Download App:
  • android
  • ios