എംജി സർവകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം
ഒരു ബാച്ചിൽ 12 വീതം കുട്ടികൾക്കാണ് പ്രവേശനം. എ.ഐ.സി.ടി.ഇ. അംഗീകാരമായതോടെ കോഴ്സുകളിൽ ചേരുന്ന ജി.എ.റ്റി.ഇ. സ്കോർ നേടിയിട്ടുള്ള കുട്ടികൾക്ക് എ.ഐ.സി.റ്റി.ഇ. ഫെലോഷിപ്പിനും അർഹത ഉണ്ടായിരിക്കും.
കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ ആരംഭിച്ച എനർജി സയൻസ് ആന്റ് ടെക്നോളജി, നാനോ സയൻസ് ആന്റ് ടെക്നോളജി എം.ടെക് പ്രോഗ്രാമുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ അംഗീകാരം. സർവകലാശാല ആസ്ഥാനത്തുള്ള സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി എന്നിവയ്ക്ക് കീഴിലാണ് പുതിയ പ്രോഗ്രാമുകൾ.
ഒരു ബാച്ചിൽ 12 വീതം കുട്ടികൾക്കാണ് പ്രവേശനം. എ.ഐ.സി.ടി.ഇ. അംഗീകാരമായതോടെ കോഴ്സുകളിൽ ചേരുന്ന ജി.എ.റ്റി.ഇ. സ്കോർ നേടിയിട്ടുള്ള കുട്ടികൾക്ക് എ.ഐ.സി.റ്റി.ഇ. ഫെലോഷിപ്പിനും അർഹത ഉണ്ടായിരിക്കും. അർഹരായ കുട്ടികൾക്ക് വിദേശരാജ്യങ്ങളിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും.
ഇതുകൂടാതെ സർവകലാശാലക്ക് എ.ഐ.സി.ടി.ഇ. ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും തെളിയും. ഈ കോഴ്സുകൾക്ക് www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലൈ 23ന് ഉച്ചയ്ക്ക് 12 വരെ സർവകലാശാല നീട്ടി നൽകിയിട്ടുണ്ട്. പ്രവേശനത്തിനുള്ള യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ cat.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾ 0481-2733595, 9188661784 എന്നീ ഫോൺ നമ്പരുകളിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona