പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും സ്കൂളുകൾ തുറക്കുന്നു: നാളെ മുതൽ ക്ലാസുകൾ

എല്ലാ സ്കൂളുകളും പരിസരം നന്നായി അണുവിമുക്തമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ തെർമൽ സ്ക്രീനിങിനും ഗേറ്റുകളിൽ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ പ്രവേശനം നൽകാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

After Punjab  schools are opening in Uttarakhand too classes from tomorrow

ദില്ലി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ലാസുകൾ നാളെ മുതൽ തുറക്കും. 6 മുതൽ 8 വരെ ക്ലാസുകൾ ഓഗസ്റ്റ് 16 മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ബോർഡിങ്, സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും നിർദ്ദേശം ബാധകമാണെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

എല്ലാ സ്കൂളുകളും പരിസരം നന്നായി അണുവിമുക്തമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ തെർമൽ സ്ക്രീനിങിനും ഗേറ്റുകളിൽ കൈ വൃത്തിയാക്കലിനും ശേഷം മാത്രമേ പ്രവേശനം നൽകാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെ ക്ലാസുകളിൽ പരസ്പരം  അടുത്തിടപഴകാൻ അനുവദിക്കരുത്.

ക്ലാസ്സുകളിൽ പങ്കെടുക്കാൻ സ്കൂളിൽ വരുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണം. 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ പഴയപോലെ തുടരുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പഞ്ചാബിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കളിൽ ഭിന്നാഭിപ്രായം രൂക്ഷമായിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios