ജനറൽ നഴ്സിം​ഗ് പ്രവേശനം; 14 ജില്ലകളിലായി 365സീറ്റുകൾ; അപേക്ഷ സെപ്റ്റംബർ 14 വരെ

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം.  എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതി. 

admission starts for general nursing

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്‌സിങ് സ്‌ക്കൂളുകളിൽ ജനറൽ നേഴ്‌സിങ് കോഴ്‌സിൽ ഇപ്പോൾ പ്രവേശനം നേടാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം.  എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതി.  സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്.  ഇതിൽ 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.  അപേക്ഷകർക്ക് 2021 ഡിസംബർ 31ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല.  പിന്നാക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷാഫോമും, പ്രോസ്‌പെക്ടസും htp://dhskerala.gov.in ൽ ലഭ്യമാണ്.  

അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്.  പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്‌സിംഗ് സ്‌ക്കൂൾ പ്രിൻസിപ്പലിന് 14ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾ ജില്ലാമെഡിക്കൽ ആഫീസ്, നഴ്‌സിംഗ് സ്‌ക്കൂളുകൾ എന്നിവിടങ്ങളിൽ പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios