ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ പ്രവേശനം

വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ, അഡ്വർടൈസിങ് ആൻഡ് പബ്ലിക്‌ റിലേഷൻസ് തുടങ്ങിയ കോഴ്‌സുകൾക്കും അപേക്ഷിക്കാം.

admission in institute of mass communication

കോട്ടയം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയം കാമ്പസിൽ മലയാളം ജേണലിസം അടക്കമുള്ള ഒരുവർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ, അഡ്വർടൈസിങ് ആൻഡ് പബ്ലിക്‌ റിലേഷൻസ് തുടങ്ങിയ കോഴ്‌സുകൾക്കും അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഫലം കാത്തിരിക്കുന്ന 25 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓഗസ്റ്റ് 29-നാണ് പരീക്ഷ. കൊച്ചിയും കോഴിക്കോടുമാണ് പരീക്ഷാകേന്ദ്രം. അപേക്ഷ https://iimc.nta.ac.in/ വഴി നൽകാം. വിവരങ്ങൾക്ക്: 0481 2302520, 9496989923

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios