നേതാജി സുഭാഷ് സര്‍വകലാശാലയില്‍ 126 അനധ്യാപക ഒഴിവുകള്‍; അപേക്ഷ ഓൺലൈനായി

ദില്ലിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ 126 അനധ്യാപക ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

126 non-teaching vacancies at Netaji Subhash University

ദില്ലി: ദില്ലിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ 126 അനധ്യാപക ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്-35. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം യോ​ഗ്യത. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ കംപ്യൂട്ടറില്‍ മിനിറ്റില്‍ 35 വാക്ക് വേഗം ഉണ്ടായിരിക്കണം. 

ടെക്നിക്കല്‍ അസിസ്റ്റന്റ്-26: യോഗ്യത: സി.എസ്.ഇ./ഐ.ടി., ഇ.സി.ഇ., മെക്കാനിക്കല്‍, ബി.എസ്.ഇ., ഇ.ഇ., കെമിസ്ട്രി, ഫിസിക്സ്, സിവില്‍, ഡിസൈന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലെ സ്റ്റേറ്റ് ബോര്‍ഡ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്. ഫിസിക്സ്/കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റില്‍ ബി.എസ്സി./എം.എസ്സി. ബി.എസ്സിക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 

ജൂനിയര്‍ മെക്കാനിക്ക്-21: യോഗ്യത: സി.എസ്.ഇ./ഐ.ടി., ഇ.സി.ഇ., മെക്കാനിക്കല്‍, ബി.എസ്.ഇ., ഐ.സി.ഇ., സിവില്‍, ഡിസൈന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഡിപ്ലോമ/ബിരുമാണ് യോഗ്യത. 

മറ്റ് ഒഴിവുകള്‍: ജൂനിയര്‍ സ്‌റ്റൈനോ-10, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്-8, ലൈബ്രറി അസിസ്റ്റന്റ്-2, ഹെഡ് ക്ലര്‍ക്ക്-7, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്-3, അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍-1, ജൂനിയര്‍ പ്രോഗ്രാമര്‍-13.

പ്രായപരിധി: ഹെഡ് ക്ലര്‍ക്ക്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ പ്രോഗ്രാമര്‍ തസ്തികയ്ക്ക് 30 വയസ്സ്. മറ്റ് തസ്തികയ്ക്ക് 27 വയസ്സ്. സംവരണവിഭാഗത്തിന് വയസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nsit.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios