അമ്പരപ്പിക്കുന്ന വില്‍പ്പന വളര്‍ച്ചയുമായി റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍
2021 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ, റോയൽ എൻഫീൽഡ് 650 ഇരട്ടകളുടെ വിൽപ്പനയിൽ 67 ശതമാനം വർദ്ധനവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍
ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇപ്പോഴും കിരീടം ധരിക്കുന്നു. എന്നിരുന്നാലും, ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ GT 650 എന്നിവയും റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും ചെലവേറിയ ഓഫറാണെങ്കിലും വിൽപ്പനയിൽ നല്ല വളർച്ചയാണ് കാണിക്കുന്നത് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വിസ് ബൈക്ക് നിര്‍മ്മാതാക്കളെ ഏറ്റെടുത്ത് ടിവിഎസ്
2021 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ, റോയൽ എൻഫീൽഡ് 650 ഇരട്ടകളുടെ വിൽപ്പനയിൽ 67 ശതമാനം വർദ്ധനവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ലെ 1,293 യൂണിറ്റുകളിൽ നിന്ന് 2022 ഏപ്രിലിൽ2,159 യൂണിറ്റുകളായി വില്‍പ്പന വളര്‍ന്നു. ഇന്റർസെപ്റ്റർ 650 , കോണ്ടിനെന്റൽ GT 650 എന്നിവയും മികച്ച മാസ വില്‍പ്പന വളര്‍ച്ച രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു കണക്കനുസരിച്ച്, റോയൽ എൻഫീൽഡ് ഏപ്രിലിൽ 650 സിസി മോട്ടോർസൈക്കിളുകളുടെ 1,226 യൂണിറ്റുകൾ വിറ്റു, 2,159 യൂണിറ്റുകളിൽ നിന്ന് 76 ശതമാനം വർധന.
ഇപ്പോൾ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ന്റെ വില 2.88 ലക്ഷം രൂപയിൽ നിന്ന് 3.14 ലക്ഷം രൂപയായി ഉയരുന്നു. മറുവശത്ത്, കോണ്ടിനെന്റൽ GT 650 സ്റ്റാൻഡേർഡ് പതിപ്പിന് 3.05 ലക്ഷം രൂപയിൽ നിന്ന് 3.31 ലക്ഷം രൂപയായി ഉയരും (എല്ലാ വിലകളും എക്സ്-ഷോറൂം).
ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!
പുത്തന്‍ ഐക്യൂബിനെ അവതരിപ്പിച്ച് ടിവിഎസ്
ടിവിഎസ് മോട്ടോർ കമ്പനി 2022 ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി. 98,564 രൂപയാണ് വാഹനത്തിന്‍റെ ദില്ലി ഓൺ-റോഡ് വില. ഫെയിം, സംസ്ഥാന സബ്‌സിഡി ഉൾപ്പെടെയാണിത്. ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് എസ്‍ടി എന്നീ മൂന്ന് വേരിയന്‍റുകളിലായാണ് സ്‍കൂട്ടർ പുറത്തിറക്കിയിരിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് പതിപ്പിന്റെ ദില്ലി ഓൺ-റോഡ്, വില 1,08,690 രൂപയാണ്. (ഫെയിം, സംസ്ഥാന സബ്‌സിഡി ഉൾപ്പെടെ). അതേസമയം എസ്‍ടി പതിപ്പിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!
ഉപഭോക്താക്കൾക്ക് ഐക്യൂബ്, ഐക്യൂബ് എസ് എന്നിവ ഇന്ന് മുതൽ ബുക്ക് ചെയ്യാം. അതേസമയം ഐക്യൂബ് എസ്‍ടി മുൻകൂട്ടി ബുക്ക് ചെയ്യാം. സ്‍കൂട്ടറുകളുടെ വിതരണം കമ്പനി ഉടൻ ആരംഭിക്കും. ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് ഇലക്ട്രിക് സ്‍കൂട്ടറുകൾ നിലവിൽ 33 നഗരങ്ങളിൽ ലഭ്യമാണ്. കൂടാതെ 52 അധിക നഗരങ്ങളിൽ കൂടി ഉടൻ ലഭ്യമാകും.
വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!
2022 ഐക്യൂബ് മോഡലിന്റെ രൂപകൽപ്പന തിരഞ്ഞെടുപ്പ്, സുഖം, പ്രവർത്തനക്ഷമതയുടെ ലാളിത്യം എന്നിങ്ങനെ മൂന്ന് അടിസ്ഥാന തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് കമ്പനി പറയുന്നു. ശ്രേണി, സംഭരണം, നിറങ്ങൾ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്‍കൂട്ടറിന്റെ മൂന്ന് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാനാകും . 650W, 950W, 1.5kW എന്നിങ്ങനെ മൂന്ന് ഓഫ്-ബോർഡ് ചാർജറുകളുടെ വേരിയന്റുകൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാകും.
സ്വിസ് ബൈക്ക് നിര്‍മ്മാതാക്കളെ ഏറ്റെടുത്ത് ടിവിഎസ്