Asianet News MalayalamAsianet News Malayalam

ആര്‍ജെ രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ ഷോക്കായി; തന്നെ പറ്റിച്ച സംഭവം വെളിപ്പെടുത്തി അതിഥി

ബിഗ് ബോസ് സീസണ്‍ ഒന്നില്‍ മികച്ച മത്സരാര്‍ത്ഥിയായിരുന്നു അതിഥി റായി. സെല്‍വിയ ഡൊമനിക് ജോണ്‍ എന്നായിരുന്നു ആദ്യത്തെ പേര്.  അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതോടെ ഞാന്‍ മലയാളിയായി എന്നായിരുന്നു അതിഥി ആദ്യ ബിഗ് ബോസില്‍ തന്നെ പറ‍ഞ്ഞിരുന്നത്.

season one contestant Aditi Rai against bigg boss season two contestant rj raghu
Author
Kerala, First Published Mar 4, 2020, 5:36 PM IST | Last Updated Mar 4, 2020, 5:37 PM IST

ബിഗ് ബോസ് സീസണ്‍ ഒന്നില്‍ മികച്ച മത്സരാര്‍ത്ഥിയായിരുന്നു അതിഥി റായി. സെല്‍വിയ ഡൊമനിക് ജോണ്‍ എന്നായിരുന്നു ആദ്യത്തെ പേര്. അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതോടെ ഞാന്‍ മലയാളിയായി എന്നായിരുന്നു അതിഥി ആദ്യ ബിഗ് ബോസില്‍ തന്നെ പറ‍ഞ്ഞിരുന്നത്. സമാന കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് അതിഥി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു  അതിഥി മനസ് തുറന്നത്.  

കൂറേ ആളുകളെ വീട്ടിലിട്ട് എന്ത് കാണിക്കുവാണ്,  ഇതെന്താണ് ഇങ്ങനെ ബിഗ് ബോസ് എന്നൊക്കെയായിരുന്നു ഞാന്‍ ആദ്യം ചോദിച്ചിരുന്നത്. പിന്നീട് വീട്ടിലേക്കെത്തിയപ്പോഴാണ് കാര്യം മനസിലായത്. ആദ്യത്തെ ബിഗ് ബോസിലെ മത്സരാര്‍ത്തികള്‍ക്ക് എന്താണെന്ന് അറിയാതെയാണ് കളിച്ചത്. ഇപ്പോഴത്തെ സീസണില്‍ എല്ലാവരും ഗെയിം കണ്ട ശേഷവും സ്വന്തമായ പ്ലാനുണ്ടാക്കിയ ശേഷവുമാണ് എത്തിയതെന്നും അതിഥി പറഞ്ഞു. 

ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ ആരെയും അറിയില്ലെന്നാണ് ആദ്യം അതിഥി പ‍റഞ്ഞു. പിന്നീടാണ് ആര്‍ജെ രഘുവിനെ കുറിച്ച് അതിഥി പറഞ്ഞു തുടങ്ങിയത്. ഒരിക്കല്‍ ഫ്ലൈറ്റില്‍ വരുന്ന സമയത്ത് ഒരാള്‍ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരാണെന്ന തരത്തില്‍ ഞാനും സഹോദരിയും അസ്വസ്ഥമായാണ് തിരികെ നോക്കിയത്. 

പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഒരു കോള്‍ വന്നു. സഹോദരിയായിരുന്നു ഫോണെടുത്തത്. റേഡിയോക്ക് വേണ്ടി ഒരു ഇന്‍റര്‍വ്യു ആവശ്യപ്പെട്ടായിരുന്നു കോള്‍. എന്നാല്‍ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും ആരും വിളിച്ചില്ല. അവര്‍ക്ക് വേണ്ടി ഒരുദിവസം മുഴുവന്‍ ഞാന്‍ കളഞ്ഞു. ആര്‍ജെ രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ താന്‍ ഷോക്കായി, ആദ്യം  ഇയാളെന്താ ബിഗ് ബോസില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ചോദ്യമായിരുന്നു മനസിലേക്ക് വന്നതെന്നും പിന്നീടാണ് ഇയാളെന്ന് മനസിലായതെന്നും അതിഥി പറഞ്ഞു.

സാധാരണക്കാരനാണ് എന്ന് പറയുന്നത് രജിത് സര്‍ മാത്രമാണ്.  രജിത് സാറിനെ ഇഷ്ടമാണ്. താന്‍ കാത്തിരുന്നത്. ആരെ നിര്‍ദേശിക്കുമെന്ന് അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ സാധാരണക്കാനെ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആര്യ ബുദ്ധിമതിയാണ്, സ്വന്തമായി കളിക്കുന്നതിനൊപ്പം മറ്റുള്ളവരെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ ബെര്‍ത്ത് ഡേയ്ക്ക് സ്വര്‍ണമാല സമ്മാനം നല്‍കിയ ആര്‍മി വരെ ഇപ്പോഴുമുണ്ട്. തമിഴില്‍ ഒരു പുതിയ സിനിമയില്‍ വരുന്നുണ്ടെന്നും, വലിയ സര്‍പ്രൈസാണെന്നും അതിഥി പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios