'ഞാന്‍ ഇനിയും പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വരും, ആരേയും ഉപദ്രവിക്കരുത്, പ്രത്യേകിച്ച് ലാലേട്ടനെ'

ബിഗ് ബോസ് സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത് കുമാര്‍ ഗെയിമില്‍ നിന്ന് പുറത്തായതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് വീടിന് പുറത്തും ഉണ്ടായത്. രജിത് കുമാറിന് പിന്തുണയുമായി എത്തിയ ഫാന്‍സ് കൊച്ചിയില്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കുകയും സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
 

rajith kumar asking to stop cyber attack and other immoral activities to his fans

ബിഗ് ബോസ് സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത് കുമാര്‍ ഗെയിമില്‍ നിന്ന് പുറത്തായതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാണ് വീടിന് പുറത്തും ഉണ്ടായത്. രജിത് കുമാറിന് പിന്തുണയുമായി എത്തിയ ഫാന്‍സ് കൊച്ചിയില്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കുകയും സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ അറസ്റ്റടക്കമുള്ള നടപടികളുമുണ്ടായി. 

ഈ സംഭവവികാസങ്ങള്‍ക്കെല്ലാ ശേഷം തന്റെ ആരാധകരോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് രജിത്. തന്റെ പേരില്‍ നടന്ന ചില കാര്യങ്ങള്‍ വേദനിപ്പിച്ചുവെന്നും, കൊറോണ കാലത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ പിണറായി സര്‍ക്കാരിന്റെ നടപടികളെ പ്രശംസിച്ച രജിത്, ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെയും എടുത്തു പറഞ്ഞു.

തന്റെ പേരില്‍ ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികളെ വേദനിക്കുന്നത് അവസാനിപ്പിക്കണമെന്നും അതെല്ലാം വീണ്ടും മറ്റെരവസ്ഥയിലേക്ക് എന്നെയും കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പുറത്തെത്തി ഇപ്പോഴാണ് ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മോശമായി രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളടക്കം ഉണ്ടായെന്ന് അറിഞ്ഞത്. അത് ദയവ് ചെയ്ത് ഒഴിവാക്കണമെന്നും നല്ല പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ കൊവിഡ് നിയന്ത്രണത്തിനായി ബോധവല്‍ക്കരണമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാനും, ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും തയ്യാറാകണമെന്ന് രജിത്  ഫാന്‍സ് ഗ്രൂപ്പിലിട്ട വീഡിയോയില്‍ ആവശ്യപ്പെട്ടു.

"

Latest Videos
Follow Us:
Download App:
  • android
  • ios