Asianet News MalayalamAsianet News Malayalam

കോടതി മുറിയിലെ മേശകളിലൂടെ ചാടിയോടി, ഫുക്രുവിനെ പിടിച്ചുതള്ളി സുജോ; ബിഗ് ബോസില്‍ വണ്ടും കയ്യാങ്കളി

ബിഗ് ബോസില്‍ പലപ്പോഴും കയ്യാങ്കളികള്‍ ഉണ്ടാവുകയും ചിലപ്പോഴൊക്കെ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ വീണ്ടും ഒരു അവസരമൊരുങ്ങന്നതിന്‍റെ സൂചനകള്‍ പുറത്തുവരുന്നു. 

conflict between fukru and sujo bigg boss
Author
Kerala, First Published Mar 5, 2020, 4:37 PM IST | Last Updated Mar 5, 2020, 4:38 PM IST

ബിഗ് ബോസില്‍ പലപ്പോഴും കയ്യാങ്കളികള്‍ ഉണ്ടാവുകയും ചിലപ്പോഴൊക്കെ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ വീണ്ടും ഒരു അവസരമൊരുങ്ങന്നതിന്‍റെ സൂചനകള്‍ പുറത്തുവരുന്നു. കോടതി ടാസ്‌ക് കഴിഞ്ഞ്  സുജോയും ഫുക്രുവും തമ്മില്‍ തര്‍ക്കം മുറുകുന്നതിന്റെ സൂചനകള്‍ നല്‍കി പുതിയ പ്രമോ പുറത്ത്. കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് സുജോ ചാടിവരികയാണ്. അതിനുള്ളില്‍ വെച്ച് തന്നെ ഇവര്‍ തമ്മില്‍ കയ്യാങ്കളി തുടങ്ങി. സുജോ പിടിച്ച് തള്ളുന്നതും ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം.

അകത്തെ തര്‍ക്കം പുറത്തേക്കും കടക്കുന്നു. ബിഗ് ബോസ് വീട്ടിലേക്കുള്ള വാതിലിന് മുന്നിലും ഇരുവരും തര്‍ക്കിക്കുകയാണ്. നീ എവിടേക്കാ പോകുന്നതെന്ന സുജോയുടെ ചോദ്യത്തിന് ഞാനിവിടെ നില്‍ക്കുമെന്ന് ഫുക്രു മറുപടി നല്‍കുന്നു. നീ ഒന്നും ചെയ്യില്ല, പോടാ, നീ ആണുങ്ങളെ കണ്ടിട്ടില്ലെന്നും ഫുക്രു പറയുന്നു. അലസാന്‍ഡ്രയും രഘുവും സുജോയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് കഴിയുന്നില്ല. ആര്യയും രേഷ്മയും ഫുക്രുവിനെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നു.  ബിഗ് ബോസ് വീട്ടില്‍ വീണ്ടുമൊരു കയ്യാങ്കളി ഉണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഫുക്രുവും സുജോയും തമ്മില്‍ നേരത്തെ ഇത്രയും വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. പവനുമായി നേരത്തെ പലപ്പോഴും ഫുക്രു ഏറ്റുമുട്ടുകയും ചെയ്തു. അന്ന് പവന്‍ രജിത് കുമാറിനൊപ്പമായിരുന്നു. ഇന്ന് സുജോ രജിത് കുമാറിനൊപ്പമാണ്. അങ്ങനെയിരിക്കെ വീട്ടിലെ പരസ്പരമുള്ള കയ്യാങ്കളിക്കും തര്‍ക്കങ്ങള്‍ക്കുമെല്ലാം പ്രധാനമായും വിഷയമാകുന്നത് രജിത് കുമാര്‍ എന്ന ഫാക്ടര്‍ തന്നെയാണ്. പുതിയ ഗ്രൂപ്പുകളും സമവാക്യങ്ങളും രൂപപ്പെട്ട ബിഗ് ബോസ് ഏത് രീതിയില്‍ മുന്നോട്ടുപോകുമെന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

Latest Videos
Follow Us:
Download App:
  • android
  • ios