വാഹന വായ്‍പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ മറക്കരുത്

വാഹനം എന്നത് ഒരു സ്വപ്നമാണ്. ലോൺ എടുത്ത് വാഹനം വാങ്ങിയാണ് നമ്മളില്‍ ഭൂരിഭാഗവും ആ സ്വപ്നം സാക്ഷാത്കരിക്കുന്നത്. എന്നാല്‍ മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് താഴെപ്പറയുന്നത്.
 

Vehicle loan tips

നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്
ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി. ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ള ബാങ്ക് എൻഒസി നൽകണം. ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.

ഹൈപ്പോത്തിക്കേഷൻ
വാഹനത്തിന്റെ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.

ലോൺ ക്ലോസ് ചെയ്യണം
ഇഎംഐ അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും. ഇതുമൂലം ചിലപ്പോൾ പുതിയ ലോൺ ലഭിക്കുന്നതുവരെ തടയപ്പെട്ടേക്കാം.
 

 

Latest Videos
Follow Us:
Download App:
  • android
  • ios