ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ മതി, ടൂവീലറിന് എന്നും മികച്ച മൈലേജായിരിക്കും

നിങ്ങൾക്ക് ഒരു ബൈക്കോ സ്‍കൂട്ടറോ ഉണ്ടോ? അത് മൈലേജിൻ്റെ കാര്യത്തിൽ നിങ്ങളെ നിരാശപ്പെടുത്തരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ ഇതാ ടൂവീലർ മൈലേജ് വർദ്ധിപ്പിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ

Tips to how maintain your 2 wheeler mileage

ബൈക്ക് പഴകുമ്പോൾ, അതിൻ്റെ ഇന്ധനക്ഷമതയെ ബാധിക്കാൻ തുടങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. തങ്ങളുടെ ബൈക്ക് പഴയതായാലും പുതിയതായാലും അത് എല്ലായ്പ്പോഴും മികച്ച മൈലേജ് നൽകണമെന്ന് ബൈക്ക് യാത്രക്കാർ എപ്പോഴും ആഗ്രഹിക്കും എന്നത് മറ്റൊരു കാര്യം. നിങ്ങൾക്ക് ഒരു ബൈക്കോ സ്‍കൂട്ടറോ ഉണ്ടോ? അത് മൈലേജിൻ്റെ കാര്യത്തിൽ നിങ്ങളെ നിരാശപ്പെടുത്തരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ ഇതാ ടൂവീലർ മൈലേജ് വർദ്ധിപ്പിക്കാൻ കഴിയുന്ന ചില നുറുങ്ങുകൾ 

1. വെയിലിലെ പാർക്കിംഗ് ഒഴിവാക്കുക
നിങ്ങളുടെ ബൈക്കിൻ്റെ മൈലേജ് മെച്ചപ്പെടുത്താൻ, ആദ്യം നിങ്ങൾ ഒരു ശീലം മെച്ചപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ ബൈക്ക് സൂര്യപ്രകാശത്തിൽ പാർക്ക് ചെയ്യുകയാണെങ്കിൽ, ഉടൻ തന്നെ അത് ഒഴിവാക്കുക. കാരണം ശക്തമായ സൂര്യപ്രകാശം മൂലം ബൈക്കിൻ്റെ ടാങ്ക് ചൂടാകുന്നു. ഇത് ബൈക്കിൻ്റെ മൈലേജിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ, നിങ്ങളുടെ ബൈക്ക് തണലിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുക.

2. ന്യൂട്രലിൽ ഇടുന്നത് ശീലമാക്കുക
ടൂവീലറുമായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പലപ്പോഴും ഗതാഗതക്കുരുക്ക് നേരിടേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ ബൈക്ക് മിനിമം ഗിയറിൽ ഇട്ട് പതുക്കെ ഓടിക്കുക. ഇതുകൂടാതെ, റെഡ് സിഗ്നൽ തെളിഞ്ഞാൽ നിങ്ങളുടെ ബൈക്ക് ന്യൂട്രലിൽ ആക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയുകയും മൈലേജ് മികച്ചതായിരിക്കുകയും ചെയ്യും.

3. ചീറിപ്പായാതിരിക്കുക
പലരും അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ബൈക്ക് നിർത്താൻ അവർ പെട്ടെന്ന് ബ്രേക്കും ചവിട്ടും. പക്ഷേ ഇങ്ങനെ ചെയ്യുന്നത് വലിയ രീതിയിൽ ഇന്ധനം ചെലവഴിക്കുന്നതിന് കാരണമാകുന്നു. നേരെമറിച്ച്, കുറഞ്ഞ വേഗതയിൽ ബൈക്ക് ഓടിച്ചാൽ എഞ്ചിനിൽ സമ്മർദ്ദം കുറയുകയും ബൈക്കിൻ്റെ മൈലേജും വർദ്ധിക്കുകയും ചെയ്യും.

ഒറ്റ ചാർജ്ജിൽ 150 കിമി! ഇലക്ട്രിക്ക് ആക്ടിവയുടെ റോഡ് ടെസ്റ്റിന് ഹോണ്ട

4. ടയർ മർദ്ദം 
പലപ്പോഴും ആളുകൾ ബൈക്ക് ഓടിക്കുമ്പോൾ ടയർ മർദ്ദം അവഗണിക്കുന്നു. ടൂവീലറിന്‍റെ ടയറിൽ വായു കൂടുതലോ കുറവോ എന്നൊന്നും ശ്രദ്ധിക്കാതെ അവർ യാത്രയായി. അതിനാൽ, നിങ്ങളുടെ ബൈക്കിൻ്റെ ടയർ പ്രഷർ കമ്പനി ശുപാർശ ചെയ്യുന്നതുപോലെ നിലനിർത്താൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബൈക്കിൻ്റെ മൈലേജ് എപ്പോഴും മികച്ചതായിരിക്കും.

5. കൃത്യസമയത്ത് സർവ്വീസ്
പലപ്പോഴും കാണുന്ന ഒരു തെറ്റ്, പലരും തങ്ങളുടെ ബൈക്കുകൾ കൃത്യസമയത്ത്  സർവീസ് ചെയ്യാൻ മറക്കുന്നു എന്നതാണ്. നിങ്ങളും ഇത് ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ശീലം മാറ്റുക. നിങ്ങളുടെ ബൈക്കോ സ്കൂട്ടറോ കൃത്യസമയത്ത് സർവീസ് ചെയ്യുന്നതിലൂടെ അതിന്‍റെ എഞ്ചിൻ മികച്ചതായി തുടരുന്നു. അതേ സമയം എഞ്ചിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റുന്നത് ബൈക്കിൻ്റെ പ്രകടനം മികച്ചതാക്കുന്നു. ഇതുകൂടാതെ മികച്ച മൈലേജും ലഭിക്കും. 

 

Latest Videos
Follow Us:
Download App:
  • android
  • ios