എബിഎസ് സുരക്ഷയോടെ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എത്തി

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുതിയ തണ്ടര്‍ബേര്‍ഡ് 350X മോഡലും ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ വിപണിയിലെത്തി. 

Royal Enfield Thunderbird 350X ABS Launched

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുതിയ തണ്ടര്‍ബേര്‍ഡ് 350X മോഡലും ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ വിപണിയിലെത്തി. 1.63 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 350X എബിഎസിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. എബിഎസ് ഇല്ലാത്ത റഗുലര്‍ മോഡലിനെക്കാള്‍ ഏഴായിരം രൂപയോളം കൂടുതലാണിത്. 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

എബിഎസ് ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ തണ്ടര്‍ബേര്‍ഡ് 350X എബിഎസിന് സാധാരണ മോഡലില്‍ നിന്ന് യാതൊരു മാറ്റവുമുണ്ടാകില്ല.  റഗുലര്‍ തണ്ടര്‍ബേര്‍ഡിനെ അല്‍പം പരിഷ്‌കരിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പുതിയ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X എന്നിവ കമ്പനി നിരത്തിലെത്തിച്ചത്. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ എബിഎസ് തണ്ടര്‍ബേര്‍ഡ് 350X ഇതിനോടകം എത്തിച്ചിട്ടുണ്ട്. 5000 രൂപ സ്വീകരിച്ച് ഇതിനുള്ള പ്രീ ബുക്കിങും വിവിധ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തണ്ടര്‍ബര്‍ഡ് 500X എബിഎസ് ഈ മാസവസാനത്തോടെയും പുറത്തിറക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios