മൂന്നാം അങ്കത്തിനൊരുങ്ങി പ്യൂഷോ
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷോ വീണ്ടും ഇന്ത്യയിലേക്ക് വരുന്നു. മൂന്നാംതവണയാണ് പ്യൂഷോ ഇന്ത്യയിലേക്ക് വരുന്നത്. ഇത്തവണ ബിര്‍ല ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷോ കാറുകളെ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിലെത്തിക്കുന്നത്.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷോ വീണ്ടും ഇന്ത്യയിലേക്ക് വരുന്നു. മൂന്നാംതവണയാണ് പ്യൂഷോ ഇന്ത്യയിലേക്ക് വരുന്നത്. ഇത്തവണ ബിര്‍ല ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷോ കാറുകളെ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിലെത്തിക്കുന്നത്.
പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ്. പ്യൂഷോ 309 എന്ന ഒറ്റ മോഡലിനു ശേഷം 1997 -ല്‍ ഇന്ത്യൻ വിപണിയോടു വിട പറഞ്ഞ കമ്പനി രണ്ടാം തവണ പുതിയ പ്ലാന്‍റ് സ്ഥാപിക്കാനായി 2011ൽ ഗുജറാത്തിൽ സ്ഥലം വാങ്ങിയിരുന്നു. പക്ഷേ പിന്നീട് ഇതില്‍ നിന്നും പിന്മാറി.
എന്നാല്‍ ഇത്തവണ കാറുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചു വില്‍ക്കാനാണ് പിഎസ്എ ഗ്രൂപ്പിന് പദ്ധതി. ഇതിന്റെ ഭാഗമായി ബിര്‍ല ഗ്രൂപ്പുമായി ചേര്‍ന്നു തമിഴ്‌നാട്ടില്‍ പുതിയ നിര്‍മ്മാണശാലയ്ക്ക് കമ്പനി തുടക്കമിട്ടതായാണ് റിപ്പോര്‍ട്ട്.
പുതിയ ഹൊസൂര്‍ ശാലയില്‍ നിന്നു എഞ്ചിനും ഗിയര്‍ബോക്‌സുകളും കമ്പനി നിര്‍മ്മിക്കും. 600 കോടി രൂപ നിക്ഷേപത്തില്‍ ആണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏകദേശം രണ്ടുവര്‍ഷം കൊണ്ടാണ് പിഎസ്എയുടെ ഹൊസൂര്‍ ശാല പൂര്‍ണ്ണ സജ്ജമായത്. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം ബിഎസ് VI എഞ്ചിനുകളും മൂന്നുലക്ഷം ഗിയര്‍ബോക്‌സുകളും ഉത്പാദിപ്പിക്കാനുള്ള ശേഷി ശാലയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. ഭാവിയില്‍ പിഎസ്എ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്യുന്ന പുതിയ കാറുകള്‍ക്ക് ഇവിടെ നിന്നുള്ള എഞ്ചിനും ഗിയര്‍ബോക്‌സുമായിരിക്കും ലഭിക്കുക.
അടുത്തകാലത്ത് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്ന് അംബാസിഡർ ബ്രാൻഡ് കമ്പനി പിഎസ്എ സ്വന്തമാക്കിയിരുന്നു. മൂന്നാംവരവില്‍ പ്രധാനമായും ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന കാർ മറ്റ് ആസിയാൻ വിപണികളിലും ആഫ്രിക്കൻ വിപണികളിലും പിഎസ്എ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.