വരുന്നൂ, പുത്തന്‍ യമഹ എഫ്ഇസെഡ്-എഫ്‌ഐ

നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ജാപ്പനീസ് ഇരുചക്ര നിര്‍മാതാക്കളായ യമഹയുടെ എഫ്ഇസെഡ്-എഫ്‌ഐ പതിപ്പ് ഉടന്‍ നിരത്തുകളിലേക്കെത്തും. അടിമുടി മാറ്റങ്ങളോടെയാണ് പുത്തന്‍ ബൈക്ക് എത്തുന്നത്. 

New Yamaha FZ-FI Will Launch Soon

നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ജാപ്പനീസ് ഇരുചക്ര നിര്‍മാതാക്കളായ യമഹയുടെ എഫ്ഇസെഡ്-എഫ്‌ഐ പതിപ്പ് ഉടന്‍ നിരത്തുകളിലേക്കെത്തും. അടിമുടി മാറ്റങ്ങളോടെയാണ് പുത്തന്‍ ബൈക്ക് എത്തുന്നത്. 

മാറിയ ഡിസൈന്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, FZ-25നോട് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയാണ് എഫ്ഇസെഡ്-എഫ്‌ഐയുടെ പ്രധാന പ്രത്യേകതകള്‍. പുതിയ ഡിസൈനിലുള്ള പിന്‍ഭാഗം, മാറിയ പെട്രോള്‍ ടാങ്കും സീറ്റുകളും പുതിയ റേഡിയേറ്റര്‍ കൗള്‍ തുടങ്ങിയവയൊക്കെ ബൈക്കിനെ വേറിട്ടതാക്കുന്നു. 

എന്നാല്‍ ബൈക്കിന്‍റെ എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവില്‍ എഫ്ഇസെഡിലെ യമഹയുടെ ബ്ലൂ കോര്‍ സാങ്കേതികവിദ്യയിലുള്ള സിംഗിള്‍ സിലണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഹൃദയം. 149 സിസിയില്‍ 13.2 പിഎസ് പവറും 12.8 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്‍പാദിപ്പിക്കും.

2019 ജനുവരിയില്‍ പുത്തന്‍ ബൈക്ക് നിരത്തിലെത്തിയേക്കും. ബജാജ് പള്‍സര്‍ എന്‍എസ്160, ഹോണ്ട എക്‌സ്-ബ്ലേഡ്, സുസുക്കി ജിക്‌സര്‍, ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 160 തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. 2009ലാണ് ആദ്യ യമഹ എഫ്ഇസെഡ് നിരത്തിലെത്തുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios