പുത്തന്‍ ഡൊമിനര്‍ വരുന്നൂ

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍  ഡൊമിനർ 400ന്‍റെ പുതിയ മോഡല്‍ വരുന്നു. രൂപകല്‍പനയിലും ഫീച്ചറുകളിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയ പുത്തന്‍ ഡോമിനാര്‍ നവംബറില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
 

New Bajaj Dominar Follow Up

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍  ഡൊമിനർ 400ന്‍റെ പുതിയ മോഡല്‍ വരുന്നു. രൂപകല്‍പനയിലും ഫീച്ചറുകളിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയ പുത്തന്‍ ഡോമിനാര്‍ നവംബറില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പക്ഷെ പിന്നീടു വില നിയന്ത്രിക്കാന്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കുകയായിരുന്നു. ഇരട്ട പോര്‍ട്ടുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും പുതിയ നിറ പതിപ്പുകളും ഡോമിനാറിന് ലഭിക്കുമെന്നാണ് സൂചന. പരീക്ഷണയോട്ടം നടത്തുന്ന പുത്തന്‍ മോഡലിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വലിയ റേഡിയേറ്ററും എഞ്ചിന്‍ കവചവും പരിഷ്‌കരിച്ച മുന്‍ മഡ്ഗാര്‍ഡും ഡോമിനാറിനെ വേറിട്ടതാക്കുന്നു. 

2016 ഡിസംബറിലാണ് ഡൊമിനര്‍ വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.

സ്‌റ്റൈലിഷ് ഭാവവും കരുത്തന്‍ എഞ്ചിനും ഡോമിനാറിന്റെ പ്രത്യേകതകളാണ്. പുത്തന്‍ ഡോമിനാറിലും നിലവിലെ എഞ്ചിന്‍ തുടരും. അതേസമയം 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് 4 വാഹനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ബിഎസ് 6 നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാവും പുതിയ എഞ്ചിന്‍. 

Latest Videos
Follow Us:
Download App:
  • android
  • ios