റോയല്‍ എന്‍ഫീല്‍ഡിന് ഇരുട്ടടിയുമായി ഒരു കമ്പനി!
ഇന്ത്യന്‍ നിരത്തുകളിലേക്ക് 300-500 സിസി ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ മോട്ടോറോയലെ കൈനറ്റിക്ക് പ്രൈവറ്റ് ലിമിറ്റഡ്. 2021 ഓടെ പുത്തന്‍ ബൈക്കുകള്‍ നിരത്തിലെത്തിക്കാനാണ് നീക്കം.
ചെന്നൈ: ഇന്ത്യന്‍ നിരത്തുകളിലേക്ക് 300-500 സിസി ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ മോട്ടോറോയലെ കൈനറ്റിക്ക് പ്രൈവറ്റ് ലിമിറ്റഡ്. 2021 ഓടെ പുത്തന്‍ ബൈക്കുകള്‍ നിരത്തിലെത്തിക്കാനാണ് നീക്കം.
പുതിയ നീക്കത്തിന്‍റെ ഭാഗമായി പുത്തന്‍ നിര്‍മാണശാല സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മോട്ടോറോയലെ. പ്രതിവര്‍ഷം 60,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് മഹാരാഷ്ട്രയിലാണ് സ്ഥാപിക്കുന്നത്. നിലവില്‍ അഹമദ്‌നഗറിലെ പ്ലാന്റിലാണ് മോട്ടോറോയലെ ബൈക്കുകള്‍ നിര്‍മിക്കുന്നത്.
അഞ്ച് രാജ്യാന്തര വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കമ്പനിയാണ് മോട്ടോറോയലെ. ഈ സഹകരണത്തിന്റെ ഭാഗയമായി ഇന്ത്യയില്‍ നോര്‍ടോണ്‍ ബൈക്കുകള്‍ എത്തിക്കുന്നത് കൈനറ്റിക്കാണ്. എംവി അഗസ്ത, നോര്‍ടോണ്‍, എസ്ഡബ്ല്യുഎം, എഫ്ബി മോണ്‍ഡയല്‍ തുടങ്ങിയ പ്രീമിയം ബൈക്കുകള്‍ മോട്ടറോലയാണ് നിരത്തിലെത്തിച്ചത്.
രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ബൈക്കുകളായിരിക്കും മോട്ടോറോയലെ ഇന്ത്യയിലെത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളായിരിക്കും ഇന്ത്യന്‍ നിരത്തില്‍ മോട്ടോറോയലയുടെ മുഖ്യ എതിരാളികള്‍.