യുവാക്കളേ തയ്യാറായിക്കോളൂ, കവസാക്കിയുടെ പുതിയ Z 400 അവതരിച്ചു!

നേക്കഡ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ Z400 അവതരിപ്പിച്ചു. 

Kawasaki Z400 unveiled at 2018 EICMA

നേക്കഡ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ Z 400 അവതരിപ്പിച്ചു. ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ബൈക്കിന്‍റെ അവതരണം.  ആഗോളതലത്തില്‍ Z300 മോഡലിന് പകരക്കാരനായാണ് Z400 നിരത്തിലെത്തുക. നിഞ്ച 400 മോഡലിന്റെ നേക്കഡ് പതിപ്പാണ് പുതിയ Z 400. 

കവസാക്കി Z നിരയിലെ പതിവ് മോഡലുകളുടെ അഗ്രസീവ് രൂപം പുതിയ നേക്കഡ് ബൈക്കിനുമുണ്ട്. ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, വ്യത്യസ്തമായ ഡിജിറ്റള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും. 

നിഞ്ച 400-ലെ അതേ 399 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് നേക്കഡ് പതിപ്പിന്‍റെയും ഹൃദയം.  10000 ആര്‍പിഎമ്മില്‍ 44 ബിഎച്ച്പി പവരും 8000 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷ ഉറപ്പാക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കിനൊപ്പം എബിഎസ് സംവിധാനവുമുണ്ട്. 

നിഞ്ച 400-ന് സമാനമായി ഭാരം കുറഞ്ഞതും ദൃഢതയേറിയതുമായ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയ്മിലാണ് ഇതിന്റെയും നിര്‍മാണം. 165 കിലോഗ്രാം മാത്രമാണ് ആകെ ഭാരം. 1989 എംഎം നീളവും 800 എംഎം വീതിയും 1054 എംഎം ഉയരവും 1369 എംഎം വീല്‍ബേസുമുണ്ട്. 785 എംഎം ആണ് സീറ്റ് ഹൈറ്റ്. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 

Latest Videos
Follow Us:
Download App:
  • android
  • ios