ഇസുസുവും വാഹന വില കൂട്ടുന്നു
പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ വാഹന വില കൂട്ടാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവും. 2019 ജനുവരി മുതല്‍ ഇസുസുവിന്റെ വാഹനങ്ങള്‍ക്ക് നാല് ശതമാനം വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ വാഹന വില കൂട്ടാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവും. 2019 ജനുവരി മുതല്‍ ഇസുസുവിന്റെ വാഹനങ്ങള്‍ക്ക് നാല് ശതമാനം വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസുസുവിന്റെ വാണിജ്യ വാഹനങ്ങളായ റെഗുലര്‍ ക്യാബ് മോഡലുകള്‍ക്കും എസ്-ക്യാബ് മോഡലുകള്‍ക്കും രണ്ട് ശതമാനം വരെയും പിക്ക് അപ്പുകള്‍ക്ക് നാല് ശതമാനം വരെയുമാണ് വില ഉയരുന്നത്. നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും ഉദ്‍പാദന ചിലവും വാഹന വിതരണത്തിനു ചിലവേറിയതുമൊക്കെയാണ് വിലവര്‍ദ്ധനവിന് കമ്പനി പറയുന്ന ന്യായീകരണം.
ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നുണ്ട്. ടോയോട്ടോയുടെ എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില വര്‍ദ്ധിക്കും. ഫോര്‍ഡ് ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും നാലുശതമാനം വിലവര്‍ധന പരിഗണിക്കുന്നുണ്ട്.
മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.