ബുള്ളറ്റിന് എട്ടിന്‍റെ പണിയുമായി ഹോണ്ട
ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ കുത്തകയായ 250-500 സിസി ശ്രേണിയിലേക്ക് ക്രൂയിസര്‍ ബൈക്കുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. റിബല്‍ എന്ന ക്രൂയിസറുമായിട്ടാണ് ഹോണ്ട എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

250, 500 സിസികളില്‍ രണ്ടു റിബലുമായാണ് ഹോണ്ട ഇന്ത്യന്‍ നിരത്തിലേക്ക് എത്തുന്നത്. യുവാക്കളുടെ മനം കവരാന്‍ സര്‍വ്വത്ര ക്രൂയിസര്‍ ഡിസൈനും കവര്‍ന്നെടുത്താണ് ഹോണ്ട റിബല്‍ നിരത്തിലെത്തുന്നത്. 249 സിസി സിംഗില്‍ സിലിണ്ടര്‍ എഞ്ചിനാണ് റിബല്‍ 250ന്റെ ഹൃദയം. എന്നാല്‍ 471 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് റിബല്‍ 500-ന്റെ ഹൃദയം. റിബല്‍ 250 - 249 സിസി സിംഗില്‍ സിലിണ്ടര്‍ എഞ്ചിന്‍ 26 പിഎസ് കരുത്തും 22 എന്‍എം ടോര്‍ക്കും നല്‍കും. റിബല്‍ 500 - 471 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 46 പിഎസ് കരുത്തും 43 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്സാണ് ഇരു വാഹനങ്ങളിലുമുള്ളതും. ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്കും സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്ററും ഈ ക്രൂസറിന് പുതുമ നല്‍കും.
ഇന്ത്യന്‍ വിപണിയില്‍ റിബലിന്റെ 250 സിസി മോഡലിന് 3.19 ലക്ഷവും 500 സിസിക്ക് 3.49 ലക്ഷം രൂപയും വിലയാകുമെന്നാണ് കരുതുന്നത്.