വരുന്നു നിരത്ത് കയ്യടക്കാന്‍ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍; തീയതിയും സവിശേഷതകളും

അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്‍ത ഉപഭോക്താക്കളെ ആദരിക്കുന്നതിന്‍റെ ഭാഗമായി റെസ്‌പെക്ട് പാക്കേജ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു

Toyota Urban Cruiser SUV launch on September 23

ദില്ലി: മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച് ടൊയോട്ട. മിനി ഫോർച്യൂണർ ലുക്കില്‍ എത്തുന്ന അർബൻ ക്രൂയിസറിന്റെ ഏകദേശ വില 7.9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും.

മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് മോഡലുകളിലാകും പുതിയ എസ്‌യുവി എത്തുക. അർബൻ ക്രൂയിസറിൽ പുതിയ കെ സീരീസ് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ മാനുവൽ ഓട്ടോമാറ്റിക് ഓപ്‌ഷനിൽ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയും ഉറപ്പ് നൽകുന്നു. എല്ലാ ഓട്ടോമാറ്റിക് വേരിയന്റിലും നവീന ലിഥിയം അയൺ ബാറ്ററി, സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ഉറപ്പ് നൽകുന്നു. കരുത്തുറ്റ ബോൾഡ് ഗ്രിൽ, ട്രെപ്പീസോയിടൽ ഫോഗ് ലാമ്പ്, ഡ്യുവൽ ചേംബർ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡ്യുവൽ ഫങ്ങ്ഷൻ ഡി ആർ എൽ കം ഇൻഡിക്കേറ്റർ എന്നിവയാണ് ഹാർബർ ക്രൂയിസറിന്റെ പ്രത്യേകതകൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ നിറങ്ങൾ, തനതായ ബ്രൗൺ നിറം എന്നിങ്ങനെ വ്യത്യസ്ത ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്കു തെരഞ്ഞെടുക്കാവുന്നതാണ്.

ഓട്ടോമാറ്റിക് മോഡലുകൾക്ക് ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തുക. ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, സെന്റർ ക്യാപ് ഉള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ടോപ്പ് എൻഡ് പതിപ്പിൽ ടൊയോട്ട വാഗ്ദാനം ചെയ്യും.

യുഎസ്ബി, ഓക്സ്-ഇൻ കണക്റ്റിവിറ്റിയും റിമോട്ട് കൺട്രോൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള സ്മാർട്ട് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവയും അർബൻ ക്രൂയിസിന്റെ ഭാഗമാകും. വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.  

അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്‍ത ഉപഭോക്താക്കളെ ആദരിക്കുന്നതിന്‍റെ ഭാഗമായി റെസ്‌പെക്ട് പാക്കേജ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായാണ് റെസ്‌പെക്ട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഈ ഉപഭോക്താക്കള്‍ക്ക് രണ്ട് വർഷത്തേക്ക് തുക നൽകേണ്ടാത്ത പീരിയോഡിക് മെയിന്റനൻസ് (നോ കോസ്റ്റ് പീരിയോഡിക് മെയിന്റനൻസ്) ലഭിക്കും. 

500 സിസി ബൈക്കുകളുമായി ഹോണ്ട; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios