വില എട്ടുലക്ഷത്തിനും താഴെ, അഞ്ചുപേർക്ക് സുഖയാത്ര! ഈ പുതിയ എസ്‍യുവി എളുപ്പം സ്വന്തമാക്കാൻ ഇതാ ഒരു ഐഡിയ!
സ്‌കോഡ കൈലാക്കിനായുള്ള ബുക്കിംഗ് ചില ഡീലർമാർ അനൗപചാരികമായി ആരംഭിച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്ത് വിലയ്ക്ക് ഇത് ബുക്ക് ചെയ്യാം? കമ്പനി ഔദ്യോഗികമായി എപ്പോൾ ബുക്കിംഗ് ആരംഭിക്കും? എന്തൊക്കെ ഫീച്ചറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം
ചെക്ക് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ സ്‌കോഡ ഇന്ത്യൻ വിപണിയിൽ അടുത്തിടെയാണ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ പുതിയ സ്‌കോഡ കൈലാക്ക് അവതരിപ്പിച്ചത്. ഇതിനായുള്ള ബുക്കിംഗ് ചില ഡീലർമാർ അനൗപചാരികമായി ആരംഭിച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്ത് വിലയ്ക്ക് ഇത് ബുക്ക് ചെയ്യാം? കമ്പനി ഔദ്യോഗികമായി എപ്പോൾ ബുക്കിംഗ് ആരംഭിക്കും? എന്തൊക്കെ ഫീച്ചറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം
നവംബർ 6 ന് ലോഞ്ച് ചെയ്‍തു
ഈ എസ്‌യുവി 2024 നവംബർ ആറിന് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. തുടർന്ന് കമ്പനി അതിൻ്റെ അടിസ്ഥാന വേരിയൻ്റുകളുടെ വില പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ബുക്കിംഗിനൊപ്പം മറ്റ് വേരിയൻ്റുകളുടെ വിവരങ്ങളും വിലയും ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും.
സുരക്ഷ
സ്‌കോഡ കൈലാക്ക് എസ്‌യുവിയുടെ സുരക്ഷയിലും വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മൾട്ടി കൊളിഷൻ ബ്രേക്ക് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന 25-ലധികം സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
ശക്തമായ എഞ്ചിൻ
കൈലാക്ക് എസ്‌യുവിയിൽ ഒരു ലിറ്റർ ശേഷിയുള്ള ടിഎസ്ഐ എഞ്ചിനാണ് സ്കോഡ നൽകിയിരിക്കുന്നത്. ഇതുമൂലം 85 കിലോവാട്ട് ശക്തിയും 178 ന്യൂട്ടൺ മീറ്റർ ടോർക്കും ലഭിക്കുന്നു. ഇതിന് 6 സ്പീഡ് മാനുവൽ, ഡിസിടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്.
സ്‌കോഡ കൈലാക്കിൻ്റെ സവിശേഷതകൾ
തിളങ്ങുന്ന കറുത്ത ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്രൈവർക്കും കോ-ഡ്രൈവറിനുമുള്ള 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, സിംഗിൾ പെയിൻ ഇലക്ട്രിക് സൺറൂഫ്, 20.32 സെ.മീ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, 25.6 സെൻ്റീമീറ്റർ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ട്രങ്കിൽ മൂന്ന് കിലോഗ്രാം കപ്പാസിറ്റിയുള്ള ഹുക്ക് തുടങ്ങി നിരവധി ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
എതിരാളികൾ
കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിലാണ് സ്‌കോഡ കൈലാക്കിനെ കൊണ്ടുവന്നിരിക്കുന്നത്. മാരുതി സുസുക്കി ബ്രീസ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ എന്നിവ ഈ സെഗ്‌മെൻ്റിൽ ഇതിനകം തന്നെ ഇന്ത്യയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ എസ്‌യുവികൾക്കൊപ്പം, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയുമായും ഇത് നേരിട്ട് മത്സരിക്കും.
വില എത്രയാണ്?
നിലവിൽ, സ്‌കോഡ കൈലാക്കിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില മാത്രമാണ് കമ്പനി പരസ്യമാക്കിയത്. 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഓഫർ ചെയ്തിരിക്കുന്നത്. ഇതിൻ്റെ മറ്റ് വേരിയൻ്റുകളുടെ വില ഡിസംബറിൽ ഉടൻ പ്രഖ്യാപിക്കും.
ബുക്കിംഗ് എപ്പോൾ ആരംഭിക്കും? ഡെലിവറി എപ്പോൾ ലഭ്യമാകും?
ചില ഡീലർമാർ സ്‌കോഡ കൈലാക്ക് എസ്‌യുവിക്കായി അനൗപചാരിക ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും സ്കോഡ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 2024 ഡിസംബർ 2 മുതൽ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കും. ഓൺലൈൻ, ഓഫ്‌ലൈൻ മോഡ് ഷോറൂമുകളിൽ നിന്ന് ഇതിനുള്ള ബുക്കിംഗ് നടത്താം. ഇതുകൂടാതെ, എസ്‌യുവിയുടെ ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കും. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി 2025ൽ എസ്‌യുവി പ്രദർശിപ്പിക്കും. കൈലാക്ക് വാങ്ങുന്നതിന് മുമ്പ് ബുക്കിംഗിനായി ഒരു ക്ലബ്ബും സ്കോഡ പ്രഖ്യാപിച്ചു. ബുക്കിംഗ് സമയത്ത് കമ്പനി ഈ ക്ലബ്ബ് അംഗത്വം ഉള്ളവർക്ക് മുൻഗണന നൽകും.