ഈ മോഡലുകൾക്ക് വമ്പൻ ദീപാവലി ഓഫറുകളുമായി ഹ്യുണ്ടായി

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കാൻ ഹ്യുണ്ടായ് ഇന്ത്യ എക്‌സ്‌റ്റർ, വെന്യു, ഗ്രാൻഡ് ഐ10 നിയോസ്, ഐ20 തുടങ്ങിയ മോഡലുകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

Hyundai India is offering discounts on its mainstream models

ദീപാവലിയോട് അനുബന്ധിച്ച് ഹ്യൂണ്ടായ് ഉപഭോക്താക്കൾക്ക് 80,000 രൂപ വരെ ബമ്പർ കിഴിവിൻ്റെ ആനുകൂല്യം നൽകുന്നു. പുതിയ ഹാച്ച്ബാക്ക്, എസ്‌യുവി മോഡലുകൾക്ക് ഹ്യുണ്ടായ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായ് വെന്യു, ഹ്യുണ്ടായ് എക്‌സ്‌റ്റർ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യൂണ്ടായ് ഐ20 തുടങ്ങിയ മോഡലുകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഏത് ഹ്യൂണ്ടായ് മോഡലിന് നിങ്ങൾക്ക് എത്ര കിഴിവ് ലഭിക്കും? നാല് വാഹനങ്ങൾക്കും ഓരോന്നായി ലഭ്യമായ ഡീലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ഹ്യൂണ്ടായ് വെന്യു
ഹ്യുണ്ടായിയുടെ സബ് കോംപാക്റ്റ് എസ്‌യുവിയായ ഹ്യുണ്ടായ് വെന്യുവിന് 80,629 രൂപ വരെ കിഴിവിൻ്റെ ആനുകൂല്യം ലഭിക്കുന്നു. ഇതുകൂടാതെ, 21,628 രൂപ വിലയുള്ള ഈ എസ്‌യുവിയുടെ ആക്‌സസറീസ് പാക്കേജ് 5,999 രൂപയ്ക്ക് വിൽക്കുന്നു. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില  7.94 ലക്ഷം മുതൽ 13.53 ലക്ഷം വരെയാണ്.

ഹ്യൂണ്ടായ് എക്‌സ്‌റ്റർ
ആറ് എയർബാഗുകളുമായി എത്തുന്ന ഈ എസ്‌യുവിക്ക് വിപണിയിൽ ടാറ്റ പഞ്ചുമായി നേരിട്ട് മത്സരിക്കുന്നു. ടാറ്റ പഞ്ചുമായി മത്സരിക്കുന്ന ഈ വാഹനത്തിന് 42,972 രൂപയുടെ കിഴിവിൻ്റെ ആനുകൂല്യമാണ് ലഭിക്കുന്നത്. ഇതുകൂടാതെ 17,971 രൂപ വിലമതിക്കുന്ന ആക്സസറീസ് പാക്കേജ് 4,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ വിലകുറഞ്ഞ ഹ്യൂണ്ടായ് എസ്‌യുവിയുടെ വില 5. 99 ലക്ഷം മുതൽ 10. 42 ലക്ഷം വരെയാണ്.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
ഹ്യുണ്ടായിയുടെ ഈ ഹാച്ച്ബാക്ക് മോഡലിന് 58,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാറിൻ്റെ വില ആരംഭിക്കുന്നത് 5.92 ലക്ഷം രൂപയിൽ നിന്നാണ് (എക്സ്-ഷോറൂം), ഈ വില ഈ കാറിൻ്റെ അടിസ്ഥാന വേരിയൻ്റിനാണ്. അതേസമയം, ഈ ഹാച്ച്ബാക്കിൻ്റെ ടോപ്പ് വേരിയൻ്റിന് 8. 56 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
i20 പ്രീമിയം ഹാച്ച്ബാക്കിൻ്റെ ഡിസ്കൗണ്ടുകൾ 55,000 രൂപ വരെയാണ്. എന്നാൽ സ്പോർട്ടിയർ N ലൈൻ വേരിയൻ്റുകൾക്ക് കമ്പനി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ഏക 83hp, 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് i20ക്ക് കരുത്ത് പകരുന്നത്. എൻ ലൈൻ പതിപ്പുകൾക്ക് ഒരു സ്പോർട്ടിയർ 1.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios