ഇടിച്ചു പാസായി ഫോര്‍ഡ് ആസ്പയര്‍

എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ പാസായി രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയര്‍

Ford figo facelift scores 3 stars in crash test

എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ പാസായി രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്.  ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകളിലാണ് ആസ്‍പയര്‍ കരുത്തു തെളിയിച്ചത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.

സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.  ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവയാണ് ഫോര്‍ഡ് ആസ്പയറിന്‍റെ സുരക്ഷാമുഖം. മുഖം മിനിക്കിയെത്തുന്ന വാഹനം ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തിയേക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios