2 ലക്ഷം മുടക്കി ഡൊമിനറിനെ 17 ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്കാക്കി!

 ഏകദേശം 17 ലക്ഷം രൂപയോളമാണ് ബൈക്കിന്‍റെ വില. എന്നാലിതാ ചുരുങ്ങിയ ചിലവില്‍ ഒരു ഹയബൂസ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കസ്റ്റം ബൈക്ക് കമ്പനി. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഎം കസ്റ്റം ഷോപ്പാണ് ഇതിനു പിന്നില്‍. ബജാജ് ഡൊമിനറിനെയാണ് ഇവര്‍ വെറും രണ്ടു ലക്ഷം രൂപ ചെലവില്‍ ഹയബൂസയാക്കി മാറ്റിയിരിക്കുന്നത്.
 

Dominar to Hayabusa for Rs 2 lakhs

കരുത്തു കൊണ്ടുമാത്രമല്ല വില കൊണ്ടും ഇന്ത്യയിലെ താരമാണ് സൂപ്പര്‍ ബൈക്കായ സുസുക്കി ഹയാബുസ. ഏകദേശം 17 ലക്ഷം രൂപയോളമാണ് ബൈക്കിന്‍റെ വില. എന്നാലിതാ ചുരുങ്ങിയ ചിലവില്‍ ഒരു ഹയബൂസ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കസ്റ്റം ബൈക്ക് കമ്പനി. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഎം കസ്റ്റം ഷോപ്പാണ് ഇതിനു പിന്നില്‍. ബജാജ് ഡൊമിനറിനെയാണ് ഇവര്‍ വെറും രണ്ടു ലക്ഷം രൂപ ചെലവില്‍ ഹയബൂസയാക്കി മാറ്റിയിരിക്കുന്നത്.

ടയര്‍, സ്വിംഗ്ആം, മുന്നിലെയും പിന്നിലെയും സസ്‌പെന്‍ഷന്‍, പാനലുകള്‍ എന്നിവയെല്ലാം പുതുതായി ഉള്‍പ്പെടുത്തിയാണ് ഡോമിനാറിനെ ഹയാബുസ രൂപത്തിലേക്ക് മാറ്റിയെടുത്തത്. എന്നാല്‍ ബൈക്കിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ല. 35 പിഎസ് പവറും 35 എന്‍എം ടോര്‍ക്കുമേകുന്ന ഡൊമിനാറിലെ 373 സിസി എന്‍ജിനാണ് മോഡിഫൈഡ് ബൈക്കിനും കരുത്തേകുന്നത്. അതായത് എന്‍ജിന്‍ കരുത്തില്‍ ഹയാബുസയുടെ അടുത്തൊന്നും പുത്തന്‍  ബൈക്ക് എത്തില്ലെന്ന് ചുരുക്കം. 

150-400 സിസി ബൈക്കുകളെ ഹയാബുസ രൂപത്തിലേക്ക് മോഡിഫൈ ചെയ്യുന്നതില്‍ പേരു കേട്ട കമ്പനിയാണ് ജിഎം. 1.6 ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം വരെ മുടക്കിയാണ് ഡൊമിനാറിനെ ഈ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നത്. ഹീറോ എക്‌സ്ട്രീം, ഹീറോ കരിസ്മ എന്നീ മോഡലുകളും ജിഎം കസ്റ്റം നേരത്തെ ഹയാബുസയാക്കി മോഡിഫൈ ചെയ്തിരുന്നു.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ ഡൊമിനർ 2016 ഡിസംബറിലാണ് വിപണിയിലെത്തിയത്. ഏകദേശം  1,48,043 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ് ഷോറൂം വില.

Latest Videos
Follow Us:
Download App:
  • android
  • ios