റോഡ് ടാക്സിൽ വൻ അഴിച്ചുപണിയുമായി ഈ സംസ്ഥാനം, കണ്ണുനിറഞ്ഞ് കയ്യടിച്ച് ജനം!

ഭേദഗതി ചെയ്‍ത നിയമം അനുസരിച്ച് സംസ്ഥാനത്തെ ചെറുകിട കാർ ഉടമകൾ കുറഞ്ഞ നിരക്കിൽ റോഡ് നികുതി നൽകിയാൽ മതി. കൂടാതെ, ഭേദഗതി ചെയ്‍ത നിയമം വാഹന ഉടമകൾക്ക് വിവിധ വിഭാഗങ്ങളിലുള്ള മുൻകൂർ നികുതി പേയ്മെൻ്റുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നു.

West Bengal Motor Vehicles Tax Amendment Act 2024 a relief on road tax for small car owners

സംസ്ഥാനത്തെ ചെറു കാർ ഉടമകൾക്ക് ആശ്വാസം നൽകിക്കൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മോട്ടോർ വാഹന നികുതി (ഭേദഗതി) നിയമം 2024 അവതരിപ്പിച്ചതാണ് സംസ്ഥാനത്തെ ചെറു കാർ ഉടമകൾക്ക് ആശ്വാസമായത്. ഭേദഗതി ചെയ്‍ത നിയമം അനുസരിച്ച് സംസ്ഥാനത്തെ ചെറുകിട കാർ ഉടമകൾ കുറഞ്ഞ നിരക്കിൽ റോഡ് നികുതി നൽകിയാൽ മതി. കൂടാതെ, ഭേദഗതി ചെയ്‍ത നിയമം വാഹന ഉടമകൾക്ക് വിവിധ വിഭാഗങ്ങളിലുള്ള മുൻകൂർ നികുതി പേയ്മെൻ്റുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നു.

ഭേദഗതി ചെയ്ത നിയമം അനുസരിച്ച്, പശ്ചിമ ബംഗാളിൽ ആദ്യ രജിസ്ട്രേഷൻ സമയത്ത് ആജീവനാന്ത നികുതി അടച്ചിട്ടില്ലാത്ത ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യാത്ത, 14 പേർ വരെ സഞ്ചരിക്കുന്ന സ്വകാര്യ കാറുകളുടെയും വാഹനങ്ങളുടെയും ആജീവനാന്ത റോഡ് നികുതി ഇനി മുതൽ വാഹനത്തിൻ്റെ മൂല്യത്തിൻ്റെ 7.5 ശതമാനം നിരക്കിൽ അടച്ചാൽ മതി. ഭേദഗതിക്ക് മുമ്പുള്ള നികുതി വ്യവസ്ഥയിൽ നിന്ന് അഞ്ച് വർഷത്തേക്ക് 5.5 ശതമാനം ഒറ്റത്തവണ റോഡ് നികുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. 

ഭേദഗതിക്ക് മുമ്പുള്ള നികുതി ഘടന പ്രകാരം, 10 വർഷത്തേക്ക് പോലും വാഹനം കൈവശം വച്ചാൽ 11 ശതമാനം റോഡ് നികുതി കാർ ഉടമ അടയ്ക്കണം. എന്നാൽ ഈ പുതിയ ഭേദഗതിക്ക് ശേഷം, വാഹന ഉടമകൾക്ക് ആജീവനാന്ത നികുതി കുറയുന്നു. അതായത് ഒരു പെട്രോൾ കാർ സ്വന്തമാക്കുന്ന ഒരാൾ, അതിന് 15 വർഷത്തേക്ക് ആജീവനാന്ത നികുതി അടയ്ക്കാൻ തീരുമാനിച്ചാൽ, പുതിയ ഭേദഗതി അനുസരിച്ച് വാഹനത്തിൻ്റെ മൂല്യത്തിൻ്റെ 7.5 ശതമാനം മാത്രം അടച്ചാൽ മതിയാകും. വാഹന ഉടമകൾക്ക് സുതാര്യതയും സൗകര്യവും വർധിപ്പിച്ച് ഗതാഗത മേഖലയിൽ വരുമാനം വർധിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഭേദഗതി എന്നാണ് റിപ്പോര്‍ട്ടുകൾ.

വാഹനങ്ങളുടെ ആജീവനാന്ത നികുതി നിരക്ക് കുറച്ചത് സംസ്ഥാനത്തെ ഗതാഗത വിഭാഗത്തിലെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രതീക്ഷിക്കുന്നു. കൂടാതെ, ഈ നീക്കം വാഹന ഉടമകൾക്ക് കൂടുതൽ സുതാര്യതയും സൗകര്യവും നൽകുമെന്നും വാഹന നികുതി വെട്ടിപ്പ് പ്രവണത കുറയ്ക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ചെറിയ കാറുകൾക്ക് പുറമേ, പുതുതായി അവതരിപ്പിച്ച പശ്ചിമ ബംഗാൾ മോട്ടോർ വെഹിക്കിൾസ് ടാക്‌സ് (ഭേദഗതി) ആക്റ്റ് 2024 വിവിധ വിഭാഗങ്ങളിലെ ഗതാഗത വാഹനങ്ങൾക്കും ആശ്വാസം നൽകുന്നു.

പശ്ചിമ ബംഗാൾ മോട്ടോർ വെഹിക്കിൾസ് ടാക്‌സ് (ഭേദഗതി) നിയമം 2024 സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ആശ്വാസകരമാണ്. പ്രത്യേകിച്ചും  ചെറുകിട കാർ ഉടമകൾക്ക്. കുറഞ്ഞ റോഡ് നികുതി നിരക്കുകളിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുന്നുവെന്നും ഇത് സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്ന് മാത്രമല്ല നികുതി അടയ്ക്കൽ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുന്നുവെന്നും വിദഗ്ധ‍ പറയുന്നു. വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള ഗതാഗത വാഹനങ്ങൾക്ക് കൂടുതൽ ഇളവുള്ള നികുതി വ്യവസ്ഥ അവതരിപ്പിക്കുന്നത് ബിസിനസ്സ് സൗഹൃദവും നിയന്ത്രണങ്ങൾ പാലിക്കുന്നതിന് അനുകൂലവുമായ ഒരു അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios