ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കാൻ കര്‍ശന നിയമവുമായി ബംഗാള്‍ സര്‍ക്കാര്‍, കാരണം ഇതാണ്!
ഓപ്പറേറ്റര്‍മാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും മറ്റഉം ഉപബോക്താക്കള്‍ നേരിടുന്ന പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി, ആപ്പ് ക്യാബ് ഓപ്പറേറ്റർമാർക്ക് കൊൽക്കത്തയിൽ ഒരു ഫങ്ഷണൽ ഓഫീസ് ഉണ്ടായിരിക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ നിർബന്ധമാക്കി.
സംസ്ഥാനത്ത് ഓടുന്ന ബൈക്ക് ടാക്‌സികൾക്ക് പശ്ചിമ ബംഗാൾ സർക്കാർ അടുത്തിടെ വാണിജ്യ രജിസ്‌ട്രേഷൻ പ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ ആപ്പ് ക്യാബ് ഓപ്പറേറ്റർമാരെയും നിയന്ത്രിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മേഖലയ്ക്കായി ഒരു വർഷത്തിലേറെ മുമ്പ് മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ആപ്പ് ക്യാബ് സെഗ്‌മെന്റ് ഇപ്പോഴും സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ല. ഇത് പലപ്പോഴും ഉപയോക്താക്കളിൽ നിന്ന് വിവിധ പരാതികളിലേക്ക് നയിക്കുന്നുവെന്നും ഇത് പരിഹാരിക്കാനാണ് സര്‍ക്കാര്‍ നീക്കം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പറേറ്റര്‍മാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും മറ്റഉം ഉപബോക്താക്കള്‍ നേരിടുന്ന പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി, ആപ്പ് ക്യാബ് ഓപ്പറേറ്റർമാർക്ക് കൊൽക്കത്തയിൽ ഒരു ഫങ്ഷണൽ ഓഫീസ് ഉണ്ടായിരിക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ നിർബന്ധമാക്കി. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ ഇവിടെ രജിസ്റ്റർ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക ഹെൽപ്പ് ലൈൻ തുറക്കാൻ ആപ്പ് ക്യാബ് ഓപ്പറേറ്റർമാരോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ആപ്പ്-ക്യാബ് ഡ്രൈവർ അസോസിയേഷനുകൾ ഓരോ കിലോമീറ്ററിനും മിനിമം നിരക്ക് 25 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . ആപ്പ്-ക്യാബ് കമ്പനികളുടെ കമ്മീഷൻ മൊത്തം നിരക്കിന്റെ 20 ശതമാനത്തിൽ കൂടരുതെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആപ്പ്-ക്യാബ് ഓപ്പറേറ്റർമാർ നിരക്കും പ്രവർത്തന വിശദാംശങ്ങളും സർക്കാരിനെ അറിയിക്കാൻ സമ്മതിച്ചതായി ആനന്ദബസാറിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
കൊൽക്കത്ത, ഹൗറ, ബിധാനഗർ എന്നിവിടങ്ങളിൽ നിന്ന് ബൈക്ക് ടാക്‌സികൾക്ക് ഉടൻ ലൈസൻസ് നൽകുമെന്ന് സംസ്ഥാന ഗതാഗത സെക്രട്ടറി കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ സമീപകാല വിജ്ഞാപനം അനുസരിച്ച്, ബൈക്ക് ടാക്സി ഓപ്പറേറ്റർമാർക്ക് വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളിൽ നിന്ന് വാഹനങ്ങളുടെ വാണിജ്യ രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താം, അവിടെ നിന്ന് ബൈക്ക് ടാക്‌സികൾക്ക് അഞ്ച് വർഷത്തെ വാണിജ്യ രജിസ്ട്രേഷൻ നൽകും. ഇതിനായി 1000 രൂപയാണ് ഫീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.