നെക്സോൺ വാങ്ങാൻ കൂട്ടയിടി, വാഹനം കിട്ടാക്കനി!

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ടാറ്റയുടെ നെക്‌സോൺ. ഗ്ലോബൽ NCAP-ൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് എസ്‌യുവിയാണിത്.

Waiting period details of Tata Nexon

ന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ടാറ്റയുടെ നെക്‌സോൺ. ഗ്ലോബൽ NCAP-ൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് എസ്‌യുവിയാണിത്. ടാറ്റ നെക്‌സണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ കാറിന്‍റെ എക്‌സ് ഷോറൂം വില 8.10 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. നിങ്ങൾ ഇത് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ആദ്യം നിങ്ങൾ അതിന്റെ കാത്തിരിപ്പ് കാലയളവിനെക്കുറിച്ച് അറിഞ്ഞിരിക്കണം. 2024 ജനുവരിയിൽ ടാറ്റാ നെക്‌സോൺ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് അറിയാം

ടാറ്റ നെക്‌സോണിന്റെ കാത്തിരിപ്പ് കാലയളവിനെക്കുറിച്ച് പറയുകയാണെങ്കിൽ, നിലവിൽ 12 ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട് ഈ കാറിന് എന്നാണ് റിപ്പോര്‍ട്ടുകൾ. ഡിസിഎ വേരിയന്‍റിന് ബാധകമായ ഈ കാലയളവ് കഴിഞ്ഞ വർഷം നവംബറിലെ എട്ട് ആഴ്ചയിൽ നിന്ന് 12 ആഴ്ചയായി വർദ്ധിച്ചു. മറ്റെല്ലാ വേരിയന്റുകളിലും ഏകദേശം എട്ട് ആഴ്ച കാത്തിരിപ്പ് കാലാവധിയുണ്ട്. ഈ കാത്തിരിപ്പ് സമയം മുംബൈയ്ക്കാണ്. എന്നിരുന്നാലും, ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ, നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടണം.

1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ടാറ്റ നെക്‌സോൺ അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, എഎംടി, ഡിസിടി യൂണിറ്റുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് 2024 ജനുവരി മുതൽ വിലയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പുതിയ മോഡലും വേരിയൻറ് തിരിച്ചുള്ള വിലയും കാർ നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന്റെ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios