ഇന്ത്യ കുതിക്കുന്നു, മികച്ച വില്‍പ്പനയുമായി ഈ വണ്ടിക്കമ്പനികള്‍

ഇതാ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുടെ 2023 ജൂൺ മാസത്തെ വിൽപ്പന കണക്കുകളെക്കുറിച്ച് അറിയാം

Vehicle sales report of Maruti, Hyundai, Toyota And Tata Motors in 2023 June prn

രാജ്യത്തെ വാഹന നിർമ്മാതാക്കൾ 2023 ജൂൺ മാസത്തെ വിൽപ്പന ഡാറ്റ പുറത്തുവിട്ടു. മിക്ക വാഹന നിർമ്മാതാക്കളും വിൽപ്പനയില്‍ മികച്ച വാര്‍ഷിക വളർച്ച രേഖപ്പെടുത്തി. ഇതാ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, ടൊയോട്ട എന്നിവയുടെ 2023 ജൂൺ മാസത്തെ വിൽപ്പന കണക്കുകളെക്കുറിച്ച് അറിയാം

മാരുതി സുസുക്കി
2023 ജൂണിൽ ആഭ്യന്തരവും കയറ്റുമതിയും ഉൾപ്പെടെ 1,59,418 യൂണിറ്റുകളുടെ മൊത്തം വിൽപ്പന മാരുതി സുസുക്കി റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 1,55,857 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച. വാർഷിക വിൽപ്പനയിൽ രണ്ട് ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ആഭ്യന്തര വിപണിയിൽ, മാരുതി സുസുക്കി ഇന്ത്യ 2022 ജൂണിലെ 1,22,685 യൂണിറ്റുകളെ അപേക്ഷിച്ച് 1,33,027 യൂണിറ്റുകളുമായി 8.43 ശതമാനം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, ഇത് പ്രതിമാസം 7.43 ശതമാനം വിൽപ്പന ഇടിവ് റിപ്പോർട്ട് ചെയ്‍തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 92,188 യൂണിറ്റുകൾ വിറ്റപ്പോൾ 2023 ജൂണിൽ മിനി,  കോംപാക്ട് വിഭാഗത്തിൽ 78,525 യൂണിറ്റുകൾ വിറ്റു. എന്നിരുന്നാലും, ബ്രാൻഡിന്റെ യുവി വിൽപ്പന ഗണ്യമായി വർധിച്ചു, 2023 ജൂണിൽ 43,404 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തെ 18,860 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച. എംഎസ്ഐഎൽ കഴിഞ്ഞ മാസം ഇക്കോ വാനിന്റെ 9,354 യൂണിറ്റുകൾ വിറ്റു.

ഹ്യുണ്ടായ്
ഹ്യുണ്ടായ് 2022 ജൂണിൽ 50,001 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 49,001 യൂണിറ്റായിരുന്നു. 2.04 ശതമാനം വാർഷിക വിൽപ്പന വളർച്ചയും 2.88 ശതമാനം പ്രതിമാസ വിൽപ്പന വളർച്ചയും കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ജൂണിലെ 13,350 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി കഴിഞ്ഞ മാസം 15,600 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. 16.85 ശതമാനം വിൽപ്പന വളർച്ച റിപ്പോർട്ട് ചെയ്തു. ബ്രാൻഡിന്റെ മൊത്തം വിൽപ്പന (ആഭ്യന്തരം,  കയറ്റുമതി) 65,601 ആണ്, ഇത് 5.21 ശതമാനം വാർഷിക വർദ്ധനയാണ്.

ടൊയോട്ട
ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2023 ജൂൺ മാസത്തിൽ 19,608 യൂണിറ്റുകളുടെ വിൽപ്പനയോടെ ശ്രദ്ധേയമായ പ്രകടനം റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വർദ്ധനവ്. കഴിഞ്ഞ വര്‍ഷം കമ്പനി 16,512 യൂണിറ്റുകൾ വിറ്റു. ആഭ്യന്തര വിൽപ്പന 18,237 യൂണിറ്റ് ആയിരുന്നപ്പോൾ 2023 ജൂൺ മാസത്തിൽ കയറ്റുമതി 1,371 യൂണിറ്റായി. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ, ടൊയോട്ട 1,02,371 യൂണിറ്റുകൾ വിറ്റഴിച്ചു, മുൻ വർഷം ഇതേ കാലയളവിൽ 75,017 യൂണിറ്റുകൾ വിറ്റഴിച്ചു, അങ്ങനെ 36% വളർച്ചയുണ്ടായി. സാമ്പനത്തിക വര്‍ഷം 2024 ന്റെ ആദ്യ പാദത്തിൽ, ടൊയോട്ട വിൽപ്പനയിൽ 33 ശതമാനം വർധന രേഖപ്പെടുത്തി. 2023 ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 55,528 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 41,813 യൂണിറ്റായിരുന്നു.

ടാറ്റ മോട്ടോഴ്സ്
ടാറ്റ മോട്ടോഴ്‌സ് അതിന്റെ വിൽപ്പന വളർച്ചയിൽ തുടർച്ചയായി മുന്നേറുന്നു. കമ്പനി അഞ്ച് ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി. 2023 ജൂണിൽ കമ്പനി 47,235 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ഇതേ മാസം 45,197 യൂണിറ്റുകൾ വിറ്റു. 2022 ജൂണിൽ 3,608 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് കഴിഞ്ഞ മാസം 7,025 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 95 ശതമാനം വർധനയുണ്ടായി. 2024 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 1,40,120 വാഹനങ്ങൾ വിറ്റു. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1,30,125 യൂണിറ്റുകൾ വിറ്റു. എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി.

35 കിമി മൈലേജ്, 4.80 ലക്ഷം വില, ഉടയാത്ത സുരക്ഷ;ഇത് ടാക്സി ഡ്രൈവര്‍മാരെ നെഞ്ചോട് ചേര്‍ത്ത മാരുതി മാജിക്ക്!

Latest Videos
Follow Us:
Download App:
  • android
  • ios