രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിച്ച് കേന്ദ്രം; പ്രഖ്യാപനം ബജറ്റില്‍

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം

Validity Of vehicle fitness certificate in union budget

ദില്ലി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം. യൂണിയന്‍ ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗത്തിനുള്ള കാലാവധി. വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് പരമാവധി കാലാവധിയെന്നും ബജറ്റ് അവതരണത്തിനിടെ  മന്ത്രി വ്യക്തമാക്കി. 

ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയാൻ സ്ക്രാപ്പിംഗ് പോളിസിയും ബജറ്റ് പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. 

1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് 65000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. 

രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം, ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും, നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും, ജമ്മു കശ്മീന് വാതക പൈപ്പ് ലൈൻ പദ്ധതി, സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം, ഇൻഷ്വറൻസ് മേഖലയിൽ വിദേശ നിക്ഷേപം തുടങ്ങിയവയാണ് മറ്റ് സുപ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios