ഹാച്ച്ബാക്കല്ല, 'നോച്ച്‍ബാക്ക്'; വേറിട്ടൊരു സെഡാൻ കാറുമായി സിട്രോൺ

കമ്പനി ഇപ്പോൾ ഈ കാർ പരീക്ഷിച്ചുവരികയാണ്. ഈ വാഹനത്തിന്‍റെ നീളം ഏകദേശം 4.3 മീറ്റർ ആയിരിക്കും. ഇത് സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും. ഈ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന കമ്പനിയുടെ നാലാമത്തെ കാർ കൂടിയാണിത്.

Upcoming Citroen C3X notchback Spied Again

ന്ത്യൻ വിപണിയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്രഞ്ച് കമ്പനിയായ സിട്രോൺ ഇപ്പോൾ പുതിയ കുതിപ്പിന് ഒരുങ്ങുകയാണ്. തങ്ങളുടെ പുതിയ സെഡാനായ സിട്രോൺ C3X ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അടുത്ത വർഷം ആദ്യം ഈ സെഡാൻ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. കമ്പനി ഇപ്പോൾ ഈ കാർ പരീക്ഷിച്ചുവരികയാണ്. ഈ വാഹനത്തിന്‍റെ നീളം ഏകദേശം 4.3 മീറ്റർ ആയിരിക്കും. ഇത് സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും. ഈ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന കമ്പനിയുടെ നാലാമത്തെ കാർ കൂടിയാണിത്.

സിട്രോൺ സി 3 എക്സിന്റെ രൂപകൽപ്പന പരിശോധിച്ചാൽ ബോഡി സ്റ്റൈൽ ഒഴികെ, അതിന്‍റെ ഡിസൈൻ കമ്പനിയുടെ മറ്റ് മോഡലുകളിൽ നിന്ന് വളരെ വ്യത്യസ്‍തമല്ല. മസ്‍കുലർ ക്ലാംഷെൽ ബോണറ്റ്, സ്പ്ലിറ്റ്-ടൈപ്പ് ഡിആർഎല്ലുകളുള്ള ബമ്പർ ഘടിപ്പിച്ച ഹെഡ്‌ലൈറ്റുകൾ, സിട്രോൺ ബാഡ്‌ജിംഗോടുകൂടിയ സ്ലീക്ക് ഗ്രിൽ, വിശാലമായ എയർ ഡാം, ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലൈറ്റുകൾ എന്നിവ ഇതിന്‍റെ സവിശേഷതകളാണ്. ഇൻഡിക്കേറ്റർ ഘടിപ്പിച്ച ഓആർവിഎമ്മുകളും അലോയി വീലുകളുമായാണ് ഈ വാഹനം എത്തുന്നത്. പിന്നിൽ, ഇതിന് റാപ് എറൗണ്ട് ടെയിൽലൈറ്റുകളും വിൻഡോ വൈപ്പറും ലഭിക്കും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, നിലമ്പൂരിലെ ഉടമ സംഭവം അറിഞ്ഞതേയില്ല! ഇക്കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് എംവിഡി

സിട്രോൺ C3X 1.2 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനിനൊപ്പം നൽകാം. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സ് ട്രാൻസ്‍മിഷനുമായി ജോടിയാക്കും. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റും ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുകൂടാതെ, ഈ വാഹനത്തിൽ ഹൈബ്രിഡ് എഞ്ചിനും കമ്പനി നൽകാൻ സാധ്യതയുണ്ട്. കാരണം ഹൈബ്രിഡ് കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൈബ്രിഡ് എഞ്ചിനുകളുള്ള കാറുകളുടെ മൈലേജും മികച്ചതാണ്. മണിക്കൂറിൽ 180 കിലോമീറ്ററാണ് ഈ വാഹനത്തിന്‍റെ ഉയർന്ന വേഗത.

സിട്രോൺ സി3എക്‌സിന്റെ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും ഉണ്ടാകും. ഏറ്റവും പുതിയ കാറിന്റെ ഡാഷ്‌ബോർഡിന്റെ രണ്ടറ്റത്തും വെർട്ടിക്കൽ എസി വെന്റുകളും 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ലഭ്യമാകും. ഇതിനുപുറമെ, വാഹനത്തിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, പുതിയ റാപ്പറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് ബി-പില്ലർ, ഷാർക്ക്-ഫിൻ ആന്റിന എന്നിവ ലഭിക്കും. സുരക്ഷയ്ക്കായി, ഇരട്ട എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഉണ്ടാകും.

സിട്രോൺ C3X ഒരു നോച്ച്ബാക്ക് കാറാണ്. വളരെ കുറച്ച് ബൂട്ട് സ്പേസ് ഉള്ള ഒരു തരം സെഡാനാണ് നോച്ച്ബാക്ക്. 3-ബോക്സ് കോൺഫിഗറേഷനോടുകൂടിയാണ് അവ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. മുൻവശത്ത് എഞ്ചിൻ, മധ്യഭാഗത്ത് യാത്രക്കാർ, പിന്നിൽ ചരക്ക് എന്നിങ്ങനെ. ഇവയിൽ ബൂട്ട് ക്യാപ്പിനൊപ്പം പിൻ വിൻഡ് സ്ക്രീനും ലഭിക്കുന്നു. ഹോണ്ട എക്സെന്റ് വിവയും പഴയ സ്കോഡ ഒക്ടാവിയയും നോച്ച്ബാക്ക് കാറുകളാണ്. സിട്രോൺ C3X-ന്റെ വിലയെക്കുറിച്ച് നിലവിൽ വിവരങ്ങൾ ഒന്നുമില്ല, എന്നാൽ അതിന്റെ എക്‌സ്-ഷോറൂം വില ഏകദേശം 20 ലക്ഷം രൂപ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios