വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കറുകള്‍ വേണ്ടെന്ന് യുപി സര്‍ക്കാര്‍; പിടിച്ചാല്‍ വൻ പിഴ

വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

UP Govt banned flaunting caste and religious stickers on car prn

വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് വിലക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളിൽ ഇത്തരം സ്റ്റിക്കറുകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്കെതിരെ നോയിഡ ട്രാഫിക് പോലീസ് ഓഗസ്റ്റ് 11 ന് തന്നെ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജാതി, മത സ്റ്റിക്കറുകൾ ഉപയോഗിക്കുന്ന കാർ ഉടമകൾക്ക് പിഴ ചുമത്തുന്നതിനൊപ്പം, കാറിന്‍റെ ചില്ലുകളിൽ ടിന്റ് ഫിലിമുകൾ ഉപയോഗിക്കുന്നതിനും പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. നമ്പർ പ്ലേറ്റിൽ നമ്പർ അല്ലാതെ മറ്റെന്തെങ്കിലും എഴുതുന്നത് നിയമവിരുദ്ധമാണ്,”  ഉത്തർപ്രദേശിൽ ജാതി, മത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് 1000 രൂപ പിഴയും നമ്പർ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിച്ച കാറുകൾക്ക് 5000 രൂപയുമാണ് പിഴ. കാറിന്റെ ഗ്ലാസുകളിലെ ബ്ലാക്ക് ഫിലിമിന് ആദ്യ തവണ 2,500 രൂപയും രണ്ടാമത്തെ തവണ 5,000 രൂപയോ അതിൽ കൂടുതലോ ആണ് പിഴ . 

വാഹനങ്ങളില്‍ ജാതി, മതം തുടങ്ങിയ സ്റ്റിക്കറുകൾ പ്രദർശിപ്പിച്ചതിന് 1,073 പേർക്കും കാറിന്റെ ചില്ലുകളിൽ ബ്ലാക്ക് ഫിലിം ഉപയോഗിച്ചതിന് 443 പേർക്കും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 568 പേർക്കും നോയിഡ ട്രാഫിക് പോലീസ് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോർ വാഹന നിയമപ്രകാരം, രജിസ്ട്രേഷൻ പ്ലേറ്റ് ഉൾപ്പെടെ കാറിലോ ഇരുചക്രവാഹനത്തിലോ എവിടെയും ഒട്ടിക്കുന്ന സ്റ്റിക്കറോ സന്ദേശമോ മറ്റെന്തെങ്കിലും എഴുതാൻ പാടില്ല. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 179 (1) വാഹനങ്ങളിൽ ജാതി, മതം തുടങ്ങിയ പ്രത്യേക സ്റ്റിക്കറുകളും എഴുത്തുകളും ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഏസി ഹെല്‍മറ്റ്, ഗുജറാത്ത് പൊലീസ് വേറെ ലെവലാ!

വിൻഡ്‌ഷീൽഡിലും ബമ്പറുകളിലും മറ്റ് വാഹന ഭാഗങ്ങളിലും ഗുർജാർ, ജാട്ട്, ക്ഷത്രിയ, യാദവ്, താക്കൂർ, ത്യാഗി തുടങ്ങിയ 'ജാതി മത' സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങള്‍  വടക്കേ ഇന്ത്യയിൽ ഒരു സാധാരണ കാഴ്ചയാണ്. ഇത് ക്രമസമാധാന പ്രശ്‍നങ്ങലിലേക്ക് നയിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios