307 കിമി മൈലേജുള്ള ആ ബൈക്കുകള്‍ നിരത്തിലേക്ക് പറന്നിറങ്ങി, ആഹ്ളാദഭരിതരായി ഉടമകള്‍!

ഡെലിവറികൾ നടക്കുന്നതിനാൽ, ഉപഭോക്താക്കൾക്ക് അവരുടെ ബൈക്കുകൾ വാങ്ങാനും സർവീസ് ചെയ്യാനും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ഇപ്പോൾ രാജ്യത്തുടനീളം ഡീലർഷിപ്പുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Ultraviolette F77 electric motorcycle deliveries started prn

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന കമ്പനിയായ അൾട്രാവയലറ്റ് അതിന്‍റെ ഉയർന്ന പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളായ എഫ്77 ഡെലിവറി ആരംഭിച്ചു. ബംഗളൂരുവിലെ ഉൽപ്പാദന കേന്ദ്രത്തിൽ ആദ്യ ബാച്ച് ഇലക്ട്രിക് ബൈക്കുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ഡെലിവറികൾ നടക്കുന്നതിനാൽ, ഉപഭോക്താക്കൾക്ക് അവരുടെ ബൈക്കുകൾ വാങ്ങാനും സർവീസ് ചെയ്യാനും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ഇപ്പോൾ രാജ്യത്തുടനീളം ഡീലർഷിപ്പുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ദേശീയതലത്തിൽ മാത്രമല്ല, പുതിയ അന്തർദേശീയ വിപണികളിലേക്ക് പ്രവേശിച്ച് ആഗോള സാന്നിധ്യം വിപുലീകരിക്കാനും കമ്പനി ശ്രമിക്കുകയാണെന്നും ബ്രാൻഡ് ആഗോളതലത്തിൽ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അൾട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു.

വളർച്ചയുടെ അടുത്ത ഘട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇലക്ട്രിക് വാഹന സ്റ്റാർട്ട്-അപ്പ് ഒരു പുതിയ റൗണ്ട് നിക്ഷേപത്തിൽ 120 മില്യൺ ഡോളര്‍ സമാഹരിക്കാൻ പദ്ധതിയിടുന്നു. അതിന്റെ ആഗോള വിപുലീകരണ പദ്ധതികൾക്ക് ഊർജം പകരുന്നതിനും അതുപോലെ നടന്നുകൊണ്ടിരിക്കുന്ന വാഹന പ്ലാറ്റ്ഫോം വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ ഫണ്ടുകൾ ഉപയോഗിക്കും. യൂറോപ്പിലെ എക്‌സോർ ക്യാപിറ്റൽ, യുഎസ് ആസ്ഥാനമായുള്ള ക്വാൽകോം വെഞ്ച്വേഴ്‌സ്, ടിവിഎസ് മോട്ടോർ കമ്പനി, സോഹോ കോർപ്, ഗോഫ്രുഗൽ ടെക്‌നോളജീസ്, സ്‌പെഷ്യൽ ഇൻവെസ്റ്റ് തുടങ്ങിയ നിക്ഷേപ കമ്പനികളിൽ നിന്ന് തുടക്കം മുതൽ 55 മില്യൺ ഡോളറില്‍ അധികം കമ്പനി സമാഹരിച്ചിട്ടുണ്ട്. 

"മൈലേജൊണ്ട്.. കരുത്തൊണ്ട്.. ഫീച്ചറൊണ്ട്.." ഇതാ ആദ്യ ഹീറോ വിദ, അറിയേണ്ടതെല്ലാം!

F77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് 3.8 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്. എയർസ്ട്രൈക്ക്, ഷാഡോ, ലേസർ എന്നിങ്ങനെ മൂന്ന് രൂപങ്ങളിൽ ലഭ്യമാണ്. ഓരോന്നും F77, F77 റികോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്നു. ഇവ യഥാക്രമം 206 കിമിയും 307 കിമിയും റേഞ്ച്വാഗ്‍ദാനം ചെയ്യുന്നു.  കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബൈക്കുകള്‍ ബുക്ക് ചെയ്യാം.

ക്രമീകരിക്കാവുന്ന 41 mm USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉൾപ്പെടെ മറ്റ് സവിശേഷതകളും ഹാർഡ്‌വെയറും അതേപടി തുടരുന്നു. നാല് പിസ്റ്റൺ കാലിപ്പറുകളുള്ള 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ്. ബോഷ്-സോഴ്‌സ്ഡ് ഡ്യുവൽ-ചാനൽ എബിഎസ് ബൈക്കിൽ സ്റ്റാൻഡേർഡ് ആണ്. അഞ്ച് ഇഞ്ച് TFT സ്‌ക്രീനും ജിയോഫെൻസിംഗ്, വെഹിക്കിൾ ലൊക്കേറ്റർ, ലോക്ക്ഡൗൺ, റൈഡ് അനലിറ്റിക്‌സ്, ക്രാഷ് ഡിറ്റക്ഷൻ എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് F77 വരുന്നത്. മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട് - ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക്.

F77 ലിമിറ്റഡ് എഡിഷനിൽ വലിയ 10.3 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. അത് ഒറ്റ ചാർജിൽ 306 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ എസി ചാർജർ ഉപയോഗിച്ച് ഏകദേശം ഏഴ് മുതല്‍ എട്ട്  മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായി റീചാർജ് ചെയ്യാൻ കഴിയും. അതേസമയം ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഒരു മണിക്കൂറിൽ സമയം ഏകദേശം 35 കിലോമീറ്ററായി കുറയ്ക്കുന്നു.

അതേസമയം അൾട്രാവയലറ്റ് മറ്റൊരു ഇലക്ട്രിക് ബൈക്ക് പ്ലാറ്റ്‌ഫോമായ F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്‌ഫോമിന്‍റെ പണിപ്പുരയിലാണ്. 2023 ജനുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ഈ ബൈക്ക് അനാച്ഛാദനം ചെയ്‍തിരുന്നു. ഇത് ഇലക്ട്രിക് മോട്ടോർസ്‌പോർട്‌സിലേക്കുള്ള കമ്പനിയുടെ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios