ടയര്‍ പൊട്ടിത്തെറിച്ചത് 'ആക്ട് ഓഫ് ഗോഡ്' അല്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം തള്ളി കോടതി

നഷ്ടപരിഹാര തുക അധികമാണെന്നും ടയര്‍ പൊട്ടിത്തെറിച്ചത് ആക്ട് ഓഫ് ഗോഡ് ആണെന്നും കോടതിയെ ധരിപ്പിക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനി ശ്രമിച്ചത്.

tyre burst cant be consider as act of god Bombay HC rejects insurance companys plea directs to give 1.25 crore for victim etj

മുംബൈ: ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ചയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അപേക്ഷ തള്ളി കോടതി. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് ടയര്‍ പൊട്ടിത്തെറിച്ചത് ആക്ട് ഓഫ് ഗോഡ് ആണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. എന്നാല്‍ ടയര്‍ പൊട്ടിത്തെറിച്ചത് ആക്ട് ഓഫ് ഗോഡ് ആയി കാണാനാവില്ലെന്നും അതിനാല്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരം നല്‍കണമെന്നാണ് ബോംബൈ ഹൈക്കോടതി വിശദമാക്കിയത്.

അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 1.25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. മകരന്ദ് പട്വര്‍ധന്‍ എന്നയാളാണ് 2010 ഒക്ടോബര്‍ 25നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ഡ്രൈവര്‍ വാഹനത്തിന് വേഗത കൂട്ടിയപ്പോള്‍ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം നിയന്ത്രണം നഷ്ടമായി കറങ്ങിത്തിരിഞ്ഞ് അപകടമുണ്ടാവുകയുമായിരുന്നു. നഷ്ടപരിഹാര തുക അധികമാണെന്നും ടയര്‍ പൊട്ടിത്തെറിച്ചത് ആക്ട് ഓഫ് ഗോഡ് ആണെന്നും കോടതിയെ ധരിപ്പിക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനി ശ്രമിച്ചത്.

മനുഷ്യരുടെ അശ്രദ്ധ മൂലമല്ല അപകടമുണ്ടായതെന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ വിശദമാക്കിയത്. ആക്ട് ഓഫ് ഗോഡ് എന്ന വിഭാഗത്തില്‍ ടയര്‍ പൊട്ടിത്തെറിച്ചതിന് കാണാനാവില്ലെന്നും പ്രകൃതി ശക്തി മൂലം നിയന്ത്രണാതീതമായി ഉണ്ടാവുന്ന സംഭവങ്ങളെയാണ് ആക്ട് ഓഫ് ഗോഡ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ടയര്‍ പൊട്ടിത്തെറിച്ചത് മനുഷ്യന്‍റെ അശ്രദ്ധ മൂലമുണ്ടായ അപകടമാണെന്നും കോടതി വ്യക്തമാക്കി.

അമിത വേഗതയും. ടയറിലെ പ്രഷറും, ടയറിന്‍റെ കാലപ്പഴക്കം, ചൂട് എന്നിവ മൂലമാകാം ടയര്‍ പൊട്ടിത്തെറിച്ചതെന്നും കോടതി ഇന്‍ഷുറന്‍സ് കമ്പനിയോട് ചൂണ്ടിക്കാണിച്ചു. യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ടയറിലെ പ്രഷര്‍ ഡ്രൈവര്‍ പരിശോധിക്കണ്ടതാണെന്നും ടയര്‍ പൊട്ടിത്തെറിച്ചത് സ്വാഭാവിക സംഗതിയല്ലെന്നും കോടതി വിശദമാക്കി. കുടുംബത്തില്‍ ശമ്പളമുണ്ടായിരുന്ന ഏക വ്യക്തി പട്വര്‍ധന്‍ ആയിരുന്നുവെന്നും അതിനാല്‍ കുടുംബം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. 
 

Latest Videos
Follow Us:
Download App:
  • android
  • ios