നിരത്തിലെത്തിയത് 1.45 ദശലക്ഷം, വില്‍പ്പന നാഴിക്കല്ല് പിന്നിട്ട് ടിവിഎസ് എൻടോർക്ക്
2023 മാർച്ച് വരെ 12,89,171 യൂണിറ്റുകൾ വിറ്റു. 2019 സാമ്പത്തിക വർഷം മുതൽ കയറ്റുമതി ചെയ്‌ത 165,947 യൂണിറ്റുകളുടെ സഞ്ചിത വിൽപ്പനയും ചേര്‍ത്താണ് 1.45 ദശലക്ഷം യൂണിറ്റായി ഉയർന്നത്.
ടിവിഎസ് മോട്ടോർ കമ്പനിയുടെ എൻടോർക്ക് സ്‌കൂട്ടറിന് 2018 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്‌തത്. ഇപ്പോഴിതാ 1.45 ദശലക്ഷം വിൽപ്പന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ഈ മോഡല്‍. 2022 ഏപ്രിലിൽ സ്‌കൂട്ടര്‍ ഒരുദശലക്ഷം വിൽപ്പന മാർക്ക് പിന്നിട്ടിരുന്നു. 2023 മാർച്ച് വരെ 12,89,171 യൂണിറ്റുകൾ വിറ്റു. 2019 സാമ്പത്തിക വർഷം മുതൽ കയറ്റുമതി ചെയ്‌ത 165,947 യൂണിറ്റുകളുടെ സഞ്ചിത വിൽപ്പനയും ചേര്‍ത്താണ് 1.45 ദശലക്ഷം യൂണിറ്റായി ഉയർന്നത്.
ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടറാണ് എൻടോർക്ക് . ടിവിഎസ് സ്‌പോർടി സ്‌കൂട്ടര്‍ നിരയിലേക്കാണ് എൻടോർക്ക് അവതരിപ്പിച്ചത്. സ്കൂട്ടർ വിപണി അതിവേഗം കുതിച്ചുയരുമ്പോഴാണ് ഇത് ലോഞ്ച് ചെയ്‍തത്. അതിനുശേഷം, എൻടോര്‍ക്കിൽ കമ്പനി നിരവധി പുതിയ വകഭേദങ്ങളും പെയിന്റ് സ്‍കീമുകളും അവതരിപ്പിച്ചിരുന്നു.
സ്മാർട്ട്‌ഫോണിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാർട്ട് എക്‌സണക്‌റ്റിനൊപ്പം വരുന്ന ആദ്യത്തെ സെഗ്‌മെന്റ് മോഡലാണെന്നതും ഇന്ത്യൻ ഉപഭോക്താക്കൾക്കിടയില്‍ ഇതിനെ ജനപ്രിയമാക്കി. നിലവിൽ, എൻടോർക്ക്, റേസ് എഡിഷൻ, സൂപ്പർ സ്‌ക്വാഡ് എഡിഷൻ, റേസ് എക്‌സ്‌പി, റേസ് എക്‌സ്‌ടി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ഇത് വാങ്ങാൻ ലഭ്യമാണ്. സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 9.4 ബിഎച്ച്പി പവറും 10.5 എൻഎം ടോർക്കും നൽകുന്ന എഞ്ചിൻ ലഭിക്കുമ്പോൾ, റേസ് എക്‌സ്‌പിക്കും റേസ് എക്‌സ്‌ടിക്കും അൽപ്പം കൂടുതൽ ശക്തമായ പവർട്രെയിൻ ലഭിക്കുന്നു. ഈ എഞ്ചിൻ 10.2 ബിഎച്ച്‌പി പവറും 10.8 എൻഎം ടോർക്കും നൽകുന്നു. ടിവിഎസ് എൻടോര്‍ക്ക് സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില ശ്രേണി ഡ്രം ബ്രേക്ക് വേരിയന്റിന് 77,300 രൂപയിൽ നിന്ന് ആരംഭിക്കുന്നു. XT ട്രിമ്മിന് 103,000 രൂപയാണ് എക്സ്-ഷോറൂം വില.
ലോഞ്ച് ചെയ്‌തതുമുതൽ ടിവിഎസ് എൻടോർക്ക് എപ്പോഴും ജനപ്രിയ മോഡലാണ്. 2018 ഫെബ്രുവരിയിൽ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ, എൻടോര്‍ക്ക് 19,809-യൂണിറ്റ് വിൽപ്പന വർധിപ്പിക്കുകയും 2019 സാമ്പത്തിക വർഷത്തിൽ 213,039 യൂണിറ്റ് വിൽപ്പന നേടുകയും ചെയ്‍തു. 2020 സാമ്പത്തിക വർഷത്തിൽ ഇത് 24 ശതമാനം വർധിച്ച് 265,016 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. പിന്നീട്, കോവിഡ് പാൻഡെമിക് രാജ്യത്തുടനീളം പിടിമുറുക്കിയപ്പോഴും, 2021 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും, സ്കൂട്ടർ 251,491 യൂണിറ്റുകൾ വിറ്റു. ഇത് പ്രതിമാസ ശരാശരി 20,957 യൂണിറ്റാണ്. 2022 സാമ്പത്തിക വർഷം 249,277 യൂണിറ്റുകളായിരുന്നു വിൽപ്പന.
അതേസമയം ടിവിഎസ് മോട്ടോർ കമ്പനി അടുത്തിടെ അതിന്റെ റൈഡർ 125 സിസി കമ്മ്യൂട്ടർ ബൈക്ക് ലൈനപ്പിലേക്ക് സിംഗിൾ സീറ്റ് വേരിയന്‍റ് ചേർത്തിരുന്നു. 93,719 രൂപയാണ് അതിന്‍റെ എക്സ്-ഷോറൂം വില. 86,803 രൂപയ്ക്ക് ലഭ്യമായ ഡ്രം പതിപ്പ് കമ്പനി നിർത്തലാക്കിയതിനാൽ ഇത് പുതിയ അടിസ്ഥാന വേരിയന്റാണ്. പുതിയ ടിവിഎസ് റൈഡർ സിംഗിൾ സീറ്റ് വേരിയന്റ് ഒറ്റ സ്‌ട്രൈക്കിംഗ് റെഡ് കളർ സ്‌കീമിലാണ് വരുന്നത്. സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് (94,719 രൂപ), എസ്എക്സ് (1,00,820 രൂപ) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇപ്പോൾ ബൈക്ക് മോഡൽ ലൈനപ്പ് ലഭിക്കും. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.
150 കിമി മൈലേജുള്ള സ്‍കൂട്ടര്‍ വേണോ? വെറും വാക്കല്ല, വിലയിലും കൊതിപ്പിക്കും!