വിൽപ്പനയിൽ തരംഗം സൃഷ്‌ടിച്ച ഈ ടിവിഎസ് സ്‌കൂട്ടർ വീണ്ടും ഒന്നാമൻ

 കഴിഞ്ഞ മാസം കമ്പനിയുടെ ഏറ്റവുമധികം വിറ്റഴിച്ച ഇരുചക്രവാഹനമാണ് ടിവിഎസ് ജൂപ്പിറ്റർ. ഇക്കാലയളവിൽ 12.21 ശതമാനം വാർഷിക വർധനയോടെ 72,100 യൂണിറ്റ് സ്‌കൂട്ടറുകൾ ടിവിഎസ് ജൂപ്പിറ്റർ ഇന്നലെ വിറ്റു.

TVS Motor sales breakup data in June 2024 Jupiter is the king

ടിവിഎസ് ബ്രാൻഡിന്‍റെ ഇരുചക്രവാഹനങ്ങൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും ആവശ്യക്കാരുണ്ട്. കഴിഞ്ഞ മാസം അതായത് 2024 ജൂണിൽ ആഭ്യന്തര വിപണിയിൽ ടിവിഎസ് മൊത്തം 2,55,723 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റു.  8.43 ശതമാനം വാർഷിക വർദ്ധനവോടെയാണ് ഈ നേട്ടം. അതേസമയം, കഴിഞ്ഞ മാസം കമ്പനിയുടെ ഏറ്റവുമധികം വിറ്റഴിച്ച ഇരുചക്രവാഹനമാണ് ടിവിഎസ് ജൂപ്പിറ്റർ. ഇക്കാലയളവിൽ 12.21 ശതമാനം വാർഷിക വർധനയോടെ 72,100 യൂണിറ്റ് ടിവിഎസ് ജൂപ്പിറ്റർ സ്‌കൂട്ടറുകൾ കമ്പനി വിറ്റു.

കഴിഞ്ഞ മാസം മാത്രം ടിവിഎസ് ജൂപിറ്ററിൻ്റെ വിപണി വിഹിതം 28.19 ശതമാനമായിരുന്നു. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ജൂണിൽ, ടിവിഎസ് ജൂപ്പിറ്റർ മൊത്തം 64,252 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റഴിച്ചിരുന്നു.  ടിവിഎസിൻ്റെ വിവിധ ഇരുചക്രവാഹനങ്ങളുടെ  കഴിഞ്ഞമാസത്തെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. 

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് എക്സ്എൽ രണ്ടാം സ്ഥാനത്താണ്. 17.10 ശതമാനം വാർഷിക വർധനയോടെ ഈ കാലയളവിൽ ടിവിഎസ് എക്സ്എൽ മൊത്തം 40,397 യൂണിറ്റുകൾ വിറ്റു. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടിവിഎസ് അപ്പാച്ചെ. 32.12 ശതമാനം വാർഷിക വർധനയോടെ ഈ കാലയളവിൽ ടിവിഎസ് അപ്പാച്ചെ മൊത്തം 37,162 യൂണിറ്റുകൾ വിറ്റു.

ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ടിവിഎസ് റൈഡർ. ഈ കാലയളവിൽ ടിവിഎസ് റൈഡർ 13 ശതമാനം വാർഷിക ഇടിവോടെ 29,850 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് എൻടോർക്ക് അഞ്ചാം സ്ഥാനത്താണ്. ടിവിഎസ് എൻടോർക്ക് ഈ കാലയളവിൽ 0.94 ശതമാനം വാർഷിക ഇടിവോടെ മൊത്തം 27,812 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റു.

 ടിവിഎസ് ഐക്യൂബ് ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്ത് തുടർന്നു. ഈ കാലയളവിൽ 5.17 ശതമാനം വാർഷിക വർധനയോടെ ടിവിഎസ്  ഐക്യൂബ്  മൊത്തം 15,210 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റു.  ടിവിഎസ് സ്‌പോർട് ഈ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ടിവിഎസ് സ്‌പോർട് 0.43 ശതമാനം വാർഷിക ഇടിവോടെ 11,619 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് റേഡിയൻ എട്ടാം സ്ഥാനത്തായിരുന്നു. 5.28 ശതമാനം വാർഷിക വർദ്ധനയോടെ ഈ കാലയളവിൽ ടിവിഎസ് റേഡിയൻ മൊത്തം 10,274 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അതേസമയം ടിവിഎസ് സെസ്റ്റ് ഈ വിൽപ്പന പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 49.07 ശതമാനം വാർഷിക വർദ്ധനയോടെ ഈ കാലയളവിൽ ടിവിഎസ് സെസ്റ്റ് മൊത്തം 8,779 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റു. 1,814 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റ് ടിവിഎസ് റോണിൻ ആണ് ഈ വിൽപ്പന പട്ടികയിൽ പത്താം സ്ഥാനത്തുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios