ടിവിഎസ് റോണിൻ സ്‍പെഷ്യല്‍ പതിപ്പ് എത്തി, മോഹവിലയില്‍!

ടിവിഎസ് റോണിന് 225.9 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ ആണ് ഹൃദയം. ഇത് 7750 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 3750 ആർപിഎമ്മിൽ 19.93 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 120 കിലോമീറ്റർ വേഗതയാണ് ബൈക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.

TVS Motor launches Ronin Special Edition prn

ന്ത്യൻ ഇരുചക്രവാഹന കമ്പനിയായ ടിവിഎസ് ആധുനിക റെട്രോ മോട്ടോർസൈക്കിളായ റോണിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പുതിയ റോണിൻ സ്‌പെഷ്യൽ എഡിഷന്റെ എക്‌സ്‌ഷോറൂം വില 1,72,700 രൂപയാണ്. സ്റ്റാൻഡേർഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ബൈക്കിന് കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾ ലഭിക്കുന്നു.

എന്നിരുന്നാലും, ഈ സ്‌പെഷ്യൽ എഡിഷൻ മോഡലിന്റെ സവിശേഷതകള്‍ റോണിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് സമാനമാണ്. പക്ഷേ സ്റ്റാൻഡേർഡ് റോണിൻ ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ റോണിന്റെ ഈ പ്രത്യേക പതിപ്പ് പുതിയ ഗ്രാഫിക്കോടെയാണ് വരുന്നത്.  പുതിയ പതിപ്പിൽ ഒരു പുതിയ ട്രിപ്പിൾ ടോൺ ഗ്രാഫിക് സ്‍കീം അവതരിപ്പിക്കുന്നു. അതിൽ പ്രാഥമിക ഷേഡായി ചാരനിറവും ദ്വിതീയ ഷേഡായി വെള്ളയും മൂന്നാമത്തെ ടോണായി ചുവന്ന വരയും ഉൾപ്പെടുന്നു.

'ആർ' ലോഗോ പാറ്റേൺ മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീൽ റിമുകൾ 'ടിവിഎസ് റോണിൻ' ബ്രാൻഡിംഗിലാണ് വരുന്നത്, ബൈക്കിന്റെ താഴത്തെ പകുതി പൂർണ്ണമായും കറുപ്പാണ്. ഹെഡ്‌ലാമ്പ് ബെസലുകളിൽ ബ്ലാക്ക് തീമും ചേർത്തിരിക്കുന്നു.

ഏറ്റവും പുതിയ ബൈക്കിന്റെ എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടിവിഎസ് റോണിന് 225.9 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ ആണ് ഹൃദയം. ഇത് 7750 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 3750 ആർപിഎമ്മിൽ 19.93 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 120 കിലോമീറ്റർ വേഗതയാണ് ബൈക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.

റോണിൻ സ്പെഷ്യൽ എഡിഷന്റെ ഫീച്ചറുകളെക്കുറിച്ച് പറയുമ്പോൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, ടിവിഎസ് സ്മാർട്ട് എക്സ് കണക്ട് ടെക്നോളജി, ബ്ലൂടൂത്ത് മൊഡ്യൂളോടുകൂടിയ ഓഫ്-സെറ്റ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് എബിഎസ് മോഡുകൾ - റെയിൻ ആൻഡ് റോഡ്, സ്ലിപ്പർ ക്ലച്ച്, സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു.

ഹാർഡ്‌വെയർ സ്‌പെസിഫിക്കേഷനുകൾ റൈഡിംഗ് കംഫർട്ടിനായി അപ്പ് ഡൌണ്‍ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്‌പെൻഷനും ഫീച്ചർ ചെയ്യുന്നു. ബ്രേക്കിംഗിനായി, ബൈക്കിൽ 300 mm ഫ്രണ്ട് ഡിസ്കും പിൻ ചക്രത്തിൽ 240 mm റോട്ടറും അടങ്ങിയിരിക്കുന്നു. ഈ ബൈക്ക് ഇന്ത്യൻ വിപണിയിൽ ഹോണ്ട CB300R നോട് മത്സരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios