സാഹസീക ഡ്രൈവര്‍മാര്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ടൊയോട്ട

ഈ സംരംഭത്തിലൂടെ ഡ്രൈവിന്റെ ഭാഗമാകുന്ന സാഹസികത ഇഷ്ടപ്പെടുന്നവരെ ഒത്തുചേർക്കാനും അവരുടെ അതിരുകൾ ഭേദിച്ച് പുത്തൻ പര്യവേക്ഷണങ്ങൾ ചെയ്യാനും ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ലക്ഷ്യമിടുന്നു. 

Toyota To Conduct 4x4 X-Pedition For Customers prn

കൊച്ചി: രാജ്യത്തുടനീളമുള്ള വാഹന പ്രേമികൾക്ക് 4x4 ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ ആദ്യ സംരംഭം പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. ഗ്രാൻഡ് നാഷണൽ 4x4 എക്സ്-പെഡിഷൻ എന്ന പേരിൽ ഈ വർഷം രാജ്യത്ത് നാല് സോണുകളിലായാണ് (നോർത്ത്, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്) ടൊയോട്ട എക്സ്പീരിയൻസ് ഡ്രൈവ് സംഘടിപ്പിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യവ്യാപകമായി 4x4 എസ്‌യുവി കമ്മ്യൂണിറ്റിയുമായി  രൂപകൽപ്പന ചെയ്തിരിക്കുന്ന ഡ്രൈവുകൾ ആവേശകരവും പ്രചോദനപരവുമായ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഈ സംരംഭത്തിലൂടെ ഡ്രൈവിന്റെ ഭാഗമാകുന്ന സാഹസികത ഇഷ്ടപ്പെടുന്നവരെ ഒത്തുചേർക്കാനും അവരുടെ അതിരുകൾ ഭേദിച്ച് പുത്തൻ പര്യവേക്ഷണങ്ങൾ ചെയ്യാനും ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ലക്ഷ്യമിടുന്നു. 

ടൊയോട്ടയുടെ എസ്യുവികളായ ഹൈലക്സ്, ഫോർച്യൂണർ 4x4, എൽസി 300,  ഹൈറൈഡർ എഡബ്ല്യൂഡി അടക്കമുള്ള വാഹനങ്ങളടങ്ങുന്ന വാഹനവ്യൂഹം ഓരോ സോണിലും നടക്കുന്ന പരിപാടിയിൽ അവതരിപ്പിക്കും. കൂടാതെ, ടൊയോട്ട ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഗ്രേറ്റ് 4x4 എക്‌സ്-പെഡിഷന്റെ ഭാഗമാകുന്ന മറ്റ് എസ്‌യുവി ബ്രാൻഡ് ഉടമകളുടെ പങ്കാളിത്തം ഈ എക്‌സ്പീരിയൻഷ്യൽ ഡ്രൈവിന്റെ പ്രത്യേകതയാണ്. പരമാവധി ഓഫ്-റോഡ് അനുഭവം വാഗ്ദാനം ചെയ്യുന്നതിന് ആർട്ടിക്കുലേഷൻ, സൈഡ് ഇൻക്ലൈനുകൾ, റാംബ്ലർ, ഡീപ് ഡിച്ച്, സ്ലഷ്, റോക്കി ബെഡ് തുടങ്ങി നിരവധി വെല്ലുവിളി നിറഞ്ഞ തടസ്സങ്ങളോടെ അധിക 4ഡബ്ല്യൂഡി ട്രാക്കുകളും സൃഷ്ടിച്ചിട്ടുണ്ടെന്നും ടൊയോട്ട പറയുന്നു. 

ടൊയോട്ടയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പുതിയ യാരിസ് ക്രോസ് എസ്‌യുവിയെ ടൊയോട്ട അടുത്തിടെ പുറത്തിറക്കിയിരുന്നു. പ്രാഥമികമായി ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എസ്‌യുവി നേരത്തെ പ്രദർശിപ്പിച്ച അർബൻ ക്രൂയിസർ ഐക്കണിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആസിയാൻ വിപണികൾക്കായി അവതരിപ്പിച്ച ടൊയോട്ട യാരിസ് ക്രോസ് എസ്‌യുവി  ക്രമേണ മറ്റ് ഏഷ്യൻ വിപണികളിലും അവതരിപ്പിക്കുമെന്ന് ടൊയോട്ട വെളിപ്പെടുത്തി. ഹ്യുണ്ടായിയുടെ ക്രെറ്റ ഒരു പ്രധാന മോഡലായ കോം‌പാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ ഒരു ഭാഗം പിടിച്ചടക്കാനാണ് പുതിയ എസ്‌യുവിയിലൂടെ ടൊയോട്ട ലക്ഷ്യമിടുന്നത്.

മസ്കുലർ ഡിസൈനോടെ വരുന്ന പുതിയ ടൊയോട്ട യാരിസ് ക്രോസ് യാരിസ് സെഡാനുമായി അതിന്റെ പേര് പങ്കിടുന്നു.  ടൊയോട്ടയുടെ മോഡുലാർ ഡിഎൻജിഎ ആർക്കിടെക്ചര്‍ അടിവരയിടുന്ന പ്ലാറ്റ്ഫോമില്‍ ആണ് യാരിസ് ക്രോസ് എത്തുന്നത്. ഇത് അവാൻസ എംപിവി, യാരിസ് സെഡാൻ, റെയ്‍സ് എസ്‍യുവി തുടങ്ങിയ മറ്റ് മോഡലുകളും ഈ പ്ലാറ്റ്ഫോം പങ്കിടുന്നു. അതേസമയം പുതുതായി അവതരിപ്പിച്ച യാരിസ് ക്രോസ് എസ്‌യുവി യൂറോപ്യൻ രാജ്യങ്ങളിൽ വിൽക്കുന്ന യാരിസ് ക്രോസിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. 

ആ കിടിലൻ പിക്കപ്പ് അമേരിക്കയിലിറക്കി ഇന്നോവ മുതലാളി, ഇന്ത്യയിലേക്ക് വരുമോ?

Latest Videos
Follow Us:
Download App:
  • android
  • ios