വരുന്നൂ ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ പുതിയ നോൺ-ഹൈബ്രിഡ് വേരിയന്‍റ്
ഇതൊരു പെട്രോൾ എഞ്ചിനിൽ മാത്രം എത്തും. അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിയെ പിന്തുടർന്ന് ശക്തമായ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ടൊയോട്ടയുടെ രണ്ടാമത്തെ ഓഫറാണ് ഇന്നോവ ഹൈക്രോസ്.
ജാപ്പനീസ് വാഹന ്ബരാൻഡായ ടൊയോട്ട മോട്ടോർ അതിൻ്റെ ജനപ്രിയ ഇന്നോവ ഹൈക്രോസ് എംപിവിയുടെ പുതിയ വകഭേദം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനി അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ GX (O) എന്നറിയപ്പെടുന്ന ഈ വരാനിരിക്കുന്ന വേരിയൻ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പുതിയ GX (O) വേരിയൻ്റ് എല്ലാ വേരിയൻ്റുകളിലും ടോപ്പ്-ടയർ ഓപ്ഷനായി സ്ഥാപിക്കും. ഇതൊരു പെട്രോൾ എഞ്ചിനിൽ മാത്രം എത്തും. അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിയെ പിന്തുടർന്ന് ശക്തമായ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ടൊയോട്ടയുടെ രണ്ടാമത്തെ ഓഫറാണ് ഇന്നോവ ഹൈക്രോസ്.
ലോഞ്ച് സംബന്ധിച്ച് ടൊയോട്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും അതിൻ്റെ സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ടൊയോട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരമനുസരിച്ച്, ഇന്നോവ ഹൈക്രോസ് എംപിവിയുടെ GX (O) വേരിയൻ്റിൽ ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനിൽ ക്യാപ്റ്റൻ സീറ്റുകളുടെ ഓപ്ഷനിൽ ഡ്രൈവർ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് വരെ ഉൾക്കൊള്ളാനാകും. മറ്റ് വേരിയൻ്റുകളിൽ സജ്ജീകരിച്ചിരിക്കുന്ന അതേ 2.0-ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിൻ, ഒരു CVT ട്രാൻസ്മിഷൻ യൂണിറ്റിനൊപ്പം, ഏകദേശം 173 bhp കരുത്തും 209 Nm പീക്ക് ടോർക്കും നൽകുന്നു.
ഡിസൈനിൻ്റെ കാര്യത്തിൽ, പുതിയ ഇന്നോവ ഹൈക്രോസ് വേരിയൻ്റ് നിലവിലുള്ള മോഡലുകളുമായി സമാനതകൾ പങ്കിടും. ഇതിൻ്റെ ഇൻ്റീരിയർ ഇരട്ട-ടോൺ ചെസ്റ്റ്നട്ട് ബ്രൗൺ, ബ്ലാക്ക് തീമുകൾ ഉൾക്കൊള്ളുന്നു. ടൊയോട്ടയുടെ കണക്ട് ഓഡിയോ ഫീച്ചറോട് കൂടിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പിൻ പിൻവലിക്കാവുന്ന സൺഷെയ്‌ഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് വ്യൂ ഗൈഡ്, ഡൈനാമിക് ബാക്ക് ഗൈഡ് എന്നിവയുള്ള 360 ഡിഗ്രി ക്യാമറ എന്നിവ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. കൂടുതൽ സൗകര്യങ്ങളിൽ പനോരമിക് സൺറൂഫ്, രണ്ടാം നിരയിലെ പവർഡ് ഓട്ടോമൻ സീറ്റുകൾ, എഡിഎഎസ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.
നിലവിൽ, ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ നോൺ-ഹൈബ്രിഡ് പതിപ്പ് നാല് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ വില 18.92 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം) 19.82 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വരെയാണ്. വരാനിരിക്കുന്ന GX (O) വേരിയൻ്റിന് നിലവിലുള്ള മോഡലുകളേക്കാൾ ഏകദേശം 50,000 രൂപ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.