Toyota Hilux : ഇന്ത്യയില്‍ പരീക്ഷണയോട്ടവുമായി ടൊയോട്ട ഹിലക്‌സ്
പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തെ രാജ്യത്തെ നിരത്തുകളില്‍ കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്കായ ( Lifestyle Vehicle) ഹിലക്‌സ് (Toyota Hilux) 2022 അവസാനത്തോടെ ഇന്ത്യയിലേക്ക് എത്തും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫോർച്യൂണറിന്‍റെയും ഇന്നോവ ക്രിസ്റ്റയുടെയും ലൈനപ്പ് വിപുലീകരിക്കാൻ ഉള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തെ രാജ്യത്തെ നിരത്തുകളില്‍ കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022-ൽ രാജ്യത്ത് ടൊയോട്ട ഈ പിക്കപ്പ് ട്രക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിന് മുന്നോടിയായി ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടത്തിലാണ് വാഹനമെന്നാണ് സൂചനകള്‍. ഒരു ചുവന്ന ടൊയോട്ട ഹിലക്‌സിനെ ഇന്ത്യന്‍ നിരത്തില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു വാണിജ്യ ഷൂട്ടിംഗിനായി എടുത്തതായിരിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആ കിടിലന്‍ പിക്കപ്പും ഇന്ത്യയിലേക്ക്, ഇത് ഇന്നോവ മുതലാളിയുടെ തുറുപ്പുചീട്ട് !
ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്ന് എച്ച്ടി ഓട്ടോ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പുതുവർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ ടൊയോട്ട ഹൈലക്‌സിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ, 1968-ൽ ആദ്യമായി ലോഞ്ച് ചെയ്‍തതുമുതൽ 18 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ടൊയോട്ടയുടെ ജനപ്രിയ മോഡലാണ് ഹിലക്സ്.
ആഗോള വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച 2021 ടൊയോട്ട ഹിലക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ IMV-2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൊയോട്ടയുടെ ഫോർച്യൂണർ എസ്‌യുവിയും ഇന്നോവ ക്രിസ്റ്റയും ഇതേ പ്ലാറ്റ്‌ഫോമിലാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ച 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ആഗോള വിപണികളിൽ വിൽക്കുന്ന ഹിലക്‌സ് മോഡലിന് കരുത്ത് പകരുന്നത്.
ഒരു ലൈഫ്‌സ്‌റ്റൈൽ വാഹനത്തിന്റെ പങ്ക് വഹിക്കാൻ ക്യാബിനിൽ നിരവധി സുഖസൗകര്യങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതോടൊപ്പം കഴിവുള്ള ഒരു ഓഫ്-റോഡറായി ഹിലക്‌സിനെ കണക്കാക്കുന്നു. ആംബിയന്റ് ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷനിംഗ്, എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ജെബിഎൽ സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.
ഇന്ത്യയിൽ, ടൊയോട്ട ഹിലക്‌സ് ഫോർച്യൂണറുമായി ചില പ്രധാന ഭാഗങ്ങൾ പങ്കിടാൻ സാധ്യതയുണ്ട്, അതിന്റെ വില ഏകദേശം 30 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ എക്സ് ഷോറൂം വില. മത്സരത്തിന്റെ കാര്യത്തിൽ, ഹിലക്‌സ് ഇസുസു വി-ക്രോസിനെതിരെ ആയിരിക്കും പോരാടുക. അന്താരാഷ്‌ട്ര വിപണികളിൽ, ഹിലക്‌സിന് മൂന്ന് എഞ്ചിനുകൾ ലഭ്യമാണ്. 2.7 എൽ പെട്രോൾ (164 ബിഎച്ച്പി/245 എൻഎം), 2.4 എൽ ഡീസൽ (145 ബിഎച്ച്പി), 2.8 എൽ (201 ബിഎച്ച്പി) എന്നിവയോണവ. കൂടാതെ 5-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. ടൊയോട്ട പിക്ക്-അപ്പ് സ്റ്റാൻഡിന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 5285mm, 1815mm, 1855mm എന്നിങ്ങനെയാണ്.
ഓടുന്ന താലിബാന് ഒരുമുഴം മുമ്പെറിഞ്ഞ് ടൊയോട്ട, അമ്പരന്നും കയ്യടിച്ചും വാഹനലോകം!
പ്ലാറ്റ്ഫോം പങ്കിടുന്നതിനു പുറമേ, പുതിയ ടൊയോട്ട പിക്ക്-അപ്പ് ട്രക്ക് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി അതിന്റെ സവിശേഷതകളും മറ്റ് നിരവധി ഘടകങ്ങളും പങ്കിടും. ഫീച്ചറുകളുടെ കാര്യത്തിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, പവർ അഡ്‍ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പിന്നിൽ ഓട്ടോമാറ്റിക് എസി യൂണിറ്റ് എന്നിവ വാഗ്ദാനം ചെയ്യും. വെന്റുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്‍മാർട്ട് കീ എന്നിവയും മറ്റും വാഹനത്തില്‍ ഉണ്ടാകും.