മാരുതിയെ വിറപ്പിച്ച ഇന്നോവ മുതലാളിയുടെ ചുണക്കുട്ടന്മാർ പട്ടായ ബീച്ചിലേക്ക്! ടൊയോട്ടയുടെ മനസിൽ എന്ത്?

ടൊയോട്ട പരീക്ഷണ ആവശ്യങ്ങൾക്കായി കുറഞ്ഞത് ഒരു ഡസൻ ഹിലക്‌സ് ഇവികളെങ്കിലും പരീക്ഷണങ്ങൾക്കായി തായ്‍ലൻഡിലെ പട്ടായയിലെ ബീച്ച് ടൗണിലേക്ക് അടുത്ത മാസം എത്തിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

Toyot Hilux Revo e battery electric pickups to Pattaya for trials

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കായ ഹിലക്‌സിനെ ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ 33.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചത്.  ഇസുസു ഡി-മാക്‌സ് വി-ക്രോസിൻ്റെ നേരിട്ടുള്ള എതിരാളിയാണ് ഈ മോഡൽ. ഇന്ത്യയിലെ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുമായി അതിൻ്റെ പ്ലാറ്റ്‌ഫോം പങ്കിടുന്നു. 

2025 അവസാനത്തോടെ ഹിലക്സ് ഇവി അവതരിപ്പിക്കാൻ ടൊയോട്ട പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇത് തായ്‌ലൻഡ് ടൊയോട്ടയുടെ പ്രസിഡൻ്റ് നോറിയാക്കി യമഷിത കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഹിലക്സിന്‍റെ മുഖ്യ എതിരാളിയായ ഡി-മാക്‌സ് ഇവി തായ്‌ലൻഡിൽ നിർമ്മിക്കുമെന്ന് ഇസുസു ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.

ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച നോറിയാക്കി യമഷിത, അടുത്ത വർഷം അവസാനത്തോടെ ഹിലക്സ് ഇവി തയ്യാറാകുമെന്ന് പറഞ്ഞു. എന്നിരുന്നാലും, അത് എവിടെയാണ് നിർമ്മിക്കുകയെന്ന് കൃത്യമായ പ്രൊഡക്ഷൻ ഫാക്ടറി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം ടൊയോട്ട പരീക്ഷണ ആവശ്യങ്ങൾക്കായി കുറഞ്ഞത് ഒരു ഡസൻ ഹിലക്‌സ് ഇവികളെങ്കിലും പരീക്ഷണങ്ങൾക്കായി തായ്‍ലൻഡിലെ പട്ടായയിലെ ബീച്ച് ടൗണിലേക്ക് അടുത്ത മാസം എത്തിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

ഇസുസു ഡി-മാക്‌സ് ഇവിയെ സംബന്ധിച്ചിടത്തോളം, ഇതിന് 1-ടൺ പേലോഡ്, 3.5-ടൺ ടോവിംഗ് കപ്പാസിറ്റി, 4WD സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഓൾ-ഇലക്‌ട്രിക് പിക്ക്-അപ്പ് ട്രക്ക് 66.9kWh ബാറ്ററി പായ്ക്ക് ലഭിക്കും. ഇതിന് പരമാവധി 174bhp കരുത്തും 130kmph പരമാവധി വേഗതയും ലഭിക്കും . അതേസമയം ഇന്ത്യയിൽ ചെറിയ സംഖ്യയിൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടൊയോട്ട ഹിലക്‌സ്. നിലവിൽ ഇവിടെ സാവധാനത്തിലുള്ളതും എന്നാൽ ക്രമേണ വളരുന്നതുമായ മോഡലാണിത്.

തായ്‌ലൻഡ്, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ ചില പ്രധാന ആഗോള വിപണികളിൽ ഹിലക്‌സ് ഇവി അവതരിപ്പിക്കാനുള്ള പദ്ധതി ടൊയോട്ട ആലോചിക്കുന്നുണ്ടെങ്കിലും ജാപ്പനീസ് കാർ നിർമ്മാതാവ് ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയൊന്നും വെളിപ്പെടുത്തിയിട്ടില്ല. പിക്കപ്പ് ട്രക്ക് ഈ വർഷം ജനുവരിയിൽ മാരുതി സുസുക്കി ജിംനിയെ വിൽപ്പനയിൽ മറികടന്നിരുന്നു. ജിനിയും 163 യൂണിറ്റുകൾ മാരുതി സുസുക്കി വിറ്റപ്പോൾ 289 യൂണിറ്റ് ഹിലക്സുകളാണ് ടൊയോട്ട വിറ്റത്. 

Latest Videos
Follow Us:
Download App:
  • android
  • ios