മൈസൂരു - ബംഗളൂരു സൂപ്പര്‍ റോഡ്, ഇതാ ടോള്‍ നിരക്കുകള്‍

മൈസൂരു - ബംഗളൂരു എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കായുള്ള ടോൾ നിരക്കുകൾ 

Toll rate details of Bengaluru Mysuru expressway prn

ദ്ഘാടനത്തിനായി കാത്തിരിക്കുന്ന മൈസൂരു - ബംഗളൂരു എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കായുള്ള ടോൾ നിരക്കുകൾ പ്രഖ്യാപിച്ചു. ബെംഗളുരു മുതൽ മാണ്ഡ്യ ജില്ലയിലെ നിദാഘട്ട വരെയുള്ള എക്‌സ്പ്രസ് വേയുടെ ആദ്യ റീച്ചിന്റെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിലാണ് ടോൾ ടാക്‌സ് ഈടാക്കുന്നത്. രാമനഗര ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ടോൾ പിരിവ് നടത്താൻ തീരുമാനിച്ചത്.  കാറുകളിൽ നിന്ന് ഒരു യാത്രയ്ക്ക് 135 രൂപയും അതേ ദിവസം തന്നെ മടങ്ങുകയാണെങ്കിൽ 205 രൂപയും ടോൾ ഫീസ് ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു . രണ്ടാമത്തെ സ്‌ട്രെച്ച് തുറന്നതിന് ശേഷം കാർ/ജീപ്പ്/വാൻ എന്നിവയ്‌ക്ക് 250 രൂപ വരെ ടോൾ ഫീസ് ഈടാക്കും.

അതേസമയം ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിലെ ടോൾ പിരിവ് മാർച്ച് 14 വരെ മാറ്റിവയ്ക്കാൻ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കഴിഞ്ഞ ദിവസം തീരുമാനിച്ചു. 55 കിലോമീറ്റർ ബെംഗളൂരു-നിദാഘട്ട പാതയിൽ ഫെബ്രുവരി 28 രാവിലെ 8 മണിക്ക് ടോൾ പിരിവ് ആരംഭിക്കുമെന്നായിരുന്നു എൻഎച്ച്എഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.  വ്യത്യസ്‍ത തരം വാഹനങ്ങളുടെ ടോൾ ചാർട്ട് എൻഎച്ച്എഐ നേരത്തെ പുറത്തുവിട്ടിരുന്നു. 

മൈസൂരു- ബെംഗളൂരു സൂപ്പര്‍ഹൈവേ റെഡി; ടോള്‍ നിരക്കില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ; എന്താണ് വാസ്‍തവം?

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കർണാടക സംസ്ഥാന തലസ്ഥാനത്തെയും ചരിത്രനഗരമായ മൈസൂരുവിനെയും 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നും ഈ സൂപ്പര്‍ റോഡ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള NH275 10 വരികളായി വികസിപ്പിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 117 കിലോമീറ്റർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്.  

രണ്ട് പാക്കേജുകളിലായി 8,408 കോടി രൂപ ചെലവിലാണ് 117 കിലോമീറ്റർ അതിവേഗ പാത നിർമിക്കുന്നത്. ആകെ നീളത്തിൽ, 52 കിലോമീറ്റർ, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് അഞ്ച് ബൈപാസുകൾ അടങ്ങുന്ന ഗ്രീൻഫീൽഡ് ആണ്.

എൻഎച്ച്എഐയുടെ ഹൈബ്രിഡ് ആന്വിറ്റി മോഡലിന് (എച്ച്എഎം) കീഴിലുള്ള പദ്ധതിക്ക് ഏകദേശം 8,066 കോടി രൂപയാണ് ചെലവ്, അതിന്റെ കരാറുകാരൻ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡാണ്. ഈ പാത രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 150 മിനിറ്റിൽ നിന്ന് 90 മിനിറ്റായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ജനുവരി അഞ്ചിന് എക്‌സ്പ്രസ് വേ പരിശോധിച്ചിരുന്നു.

വേഗവിപ്ലവത്തിന്‍റെ മോദി മാജിക്കിന് ഇനി ദിവസങ്ങള്‍ മാത്രം, ആമോദത്തില്‍ മലയാളികള്‍!

 

Latest Videos
Follow Us:
Download App:
  • android
  • ios