അഞ്ചില്‍ മൂന്ന് ഇന്ത്യക്കാരും കാര്‍ വാങ്ങാൻ ലോണ്‍ തേടുന്നവരെന്ന് പഠനം
കാര്‍ വായ്‍പ തേടുന്നവരുടെ ശരാശരി പ്രായം 32 വയസാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു. വനിതകള്‍ക്കു നല്‍കുന്ന കാര്‍ വായ്പകളുടെ കാര്യത്തില്‍ 45 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ട്.
ഇന്ത്യയിലെ മെട്രോ ഇതര പട്ടണങ്ങളിലെ 75 ശതമാനം പേരും തങ്ങളുടെ കാര്‍ വായ്പയായി വാങ്ങുന്നതില്‍ താല്‍പര്യപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. പ്രീ-ഓണ്‍ഡ് കാര്‍ മേഖലയിലെ സംരംഭമായ കാര്‍സ്24 ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കാര്‍ വായ്‍പ തേടുന്നവരുടെ ശരാശരി പ്രായം 32 വയസാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു. വനിതകള്‍ക്കു നല്‍കുന്ന കാര്‍ വായ്പകളുടെ കാര്യത്തില്‍ 45 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ട്. സ്ഥാപിതമായ ശേഷം 2000 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്ത നാഴികക്കല്ലു പിന്നിട്ട വേളയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കാര്‍സ് 24 വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രീ-ഓണ്‍ഡ് കാര്‍ മേഖലയിലെ വായ്പകളുടെ രംഗത്തു തുടക്കം കുറിച്ച കാര്‍സ്24 എന്‍ബിഎഫ്സി ലൈസന്‍സ് നേടുന്നത് 2019-ലാണ്. 10500 രൂപ മുതല്‍ 11500 രൂപ വരെയുള്ള ഇഎംഐ ആണ് കാര്‍ വായ്പാ രംഗത്തുള്ള ശരാശരിനിരക്ക്. 72 മാസങ്ങള്‍ വരെയുള്ള കാലാവധിക്കാണ് കൂടുതല്‍ പ്രിയം. ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 60 ശതമാനം പേരും അതിനു വായ്പ ലഭിക്കുന്നതിനു താല്‍പര്യം പ്രകടിപ്പിക്കുന്നതായും കാര്‍സ്24 ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. വില വര്‍ധനവ്, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മോഡലുകള്‍ക്കായുള്ള താല്‍പര്യം തുടങ്ങിയവ ഈ മാറ്റത്തിനു കാരണമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കാര്‍ സ്വന്തമാക്കുന്നത് എല്ലാവർക്കും സൗകര്യപ്രദവും ലഭ്യമാക്കുകയുമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ കാര്‍സ്24 സ്ഥാപകനും സിഎഫ്ഒയുമായ രചിത് അഗര്‍വാള്‍ പറഞ്ഞു.
പുതിയ വണ്ടി വേണ്ടേവേണ്ട, പഴയത് മതിയെന്ന് സെലിബ്രിറ്റികള്‍; എന്താണ് ഇതിന്‍റെ രഹസ്യം?!